US
  • inner_social
  • inner_social
  • inner_social

ട്രംപിന്റെ അനുയായികള്‍ അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു; ജോ ബൈഡന്‍

അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2016ല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രംപ് നേതൃത്വം നല്‍കിയ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ ക്യാംപെയിന്‍ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തതെന്നും അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമാകാന്‍ അദ്ദേഹം പാര്‍ട്ടിയെ പ്രശംസിച്ച് സംസാരിച്ചു. കൂടാതെ യുദ്ധഭൂമിയായ പെന്‍സില്‍വാനിയ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.