US
  • inner_social
  • inner_social
  • inner_social

സ്വതന്ത്രവും, ജനാധിപത്യവും നില നിർത്താൻ ‘നിദാന്ത ജാഗ്രത’ ആവശ്യമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ

സ്വതന്ത്രവും, ജനാധിപത്യവും നിലനിർത്തുന്നതിന് ‘നിദാന്ത ജാഗ്രത’ ആവശ്യമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. “സ്വാതന്ത്ര്യവും, ജനാധിപത്യവും നിലനിർത്തുന്നതിന് എല്ലാവരുടെയും നിദാന്ത ജാഗ്രത ആവശ്യമാണ്, അമേരിക്കയിലെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഒന്നും ഉറപ്പില്ല,’ ബൈഡൻ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയിൽ നിന്ന് ബിരുദം നേടിയ 1000 ആർമി ഓഫീസർമാരെ ബൈഡൻ അഭിനന്ദിച്ചു. അമേരിക്കൻ ജനാധിപത്യത്തിന്റെ കാവൽക്കാർ എന്നാണു ബൈഡൻ അവരെ വിശേഷിപ്പിച്ചത്.

”ഓരോ ആർമി ഉദ്യോഗസ്ഥനും എടുക്കുന്ന പ്രതിജ്ഞ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയോ, പ്രസിഡന്റിന് വേണ്ടിയോ ആകരുത്, മറിച്ച് അമേരിക്കൻ ഭരണഘടനാ സംരക്ഷിക്കുന്നതിനും, രാജ്യത്തിൻറെ ശത്രുക്കളെ ഉന്മൂലനം ചെയ്യാനും ആയിരിക്കണം.” ബൈഡൻ പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും മിലിട്ടറി അക്കാദമിയിലെ ബൈഡന്റെ പ്രസംഗം ട്രംപിനെ ഉന്നം വെച്ചുള്ളതാണെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ജോ ബൈഡനും, ഡൊണാൾഡ് ട്രംപും പങ്കെടുക്കും. സി.എൻ.എൻ ചാനലിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി ഇരു സ്ഥാനാർഥികളും അറിയിച്ചു. ബൈഡൻ-ട്രംപ് ആദ്യ സംവാദം ജൂൺ 27നും രണ്ടാമത്തെ സംവാദം 10നുമാണ് നടക്കുക.