US
  • inner_social
  • inner_social
  • inner_social

വൈറ്റ്‌ ഹൗസിൽ തിരിച്ചെത്തി ബൈഡൻ: പൊതു ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യും

കോവിഡ്‌ ബാധിച്ച്‌ ഡെലവേയിലെ വസതിയിൽ വിശ്രമിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ വൈറ്റ്‌ ഹൗസിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കോവിഡ്‌ മുക്തനെന്ന്‌ ഡോക്ടർമാർ സ്ഥിരീകരിച്ചശേഷമായിരുന്നു ചൊവ്വാഴ്ചത്തെ മടക്കം. തിരികെ വൈറ്റ്‌ ഹൗസിൽ പ്രവേശിക്കുന്ന ചിത്രം ബൈഡൻ സമൂഹമാധ്യമത്തിൽ പങ്കിട്ടു. വ്യാഴാഴ്ച (ഇന്ത്യൻ സമയം വെള്ളി രാവിലെ) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം അ​റി​യി​ക്കും.

ട്രം​പു​മാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ടു​ക​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൈ​ഡ​ൻ പ്ര​സി​ഡ​ന്റ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാർട്ടിയുടെയും താല്പര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡൻ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യാപക എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.