US
  • inner_social
  • inner_social
  • inner_social

ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് മിസോറിയിൽ വെടിയേറ്റു മരിച്ചു

യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ നർത്തകൻ അമർനാഥ് ഘോഷ് (34) മിസോറിയിലാണു വെടിയേറ്റു മരിച്ചത്. കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ അമർനാഥ് ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് മാര്‍ച്ച് 1 വെള്ളിയാഴ്ച ഈ കാര്യം എക്‌സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ മാത്രം 8 ഇന്ത്യക്കാരാണ് യുഎസിൽ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഘോഷ് ചെന്നൈയില്‍ നിന്നുള്ള ഒരു കലാ അധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലാണ് ജനിച്ച് വളര്‍ന്നത്. ചെന്നൈയിലെ കലാക്ഷേത്ര കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെയും കുച്ചുപ്പുടി ആര്‍ട്ട് അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ഘോഷ്. സെന്റ് ലൂയിസില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) പഠിക്കുകയായിരുന്നു. അതെ സമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും സുഹൃത്ത് ദേവോലീന ഭട്ടാചാര്യ തന്റെ എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.