ന്യൂയോർക്കിൽ കുട്ടികളിലെ കൊവിഡ് ബാധ വർദ്ധിക്കുന്നു

ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവരില്‍ പകുതിയിലേറെയും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്.

അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താല്‍ അമേരിക്കയിലെ ശരാശരി ലക്ഷമാണ്. നിലവില്‍ അവധി ദിന യാത്രകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അടുത്ത മാസത്തോടെ അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസിന്‍റെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവ് ആന്തണി ഫൗച്ചി പറഞ്ഞു.

കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗവ്യാപനം തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുകയെന്നതാണ് നയമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.