US
  • inner_social
  • inner_social
  • inner_social

അഭയാർത്ഥി പ്രവാഹം; ട്രമ്പിന്റെ അതിര്‍ത്തി നയം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം

രാജ്യത്തേക്കുള്ള അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാനായി അതിർത്തി നിയമം പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് യു എസ് സർക്കാർ. അമേരിക്കയില്‍ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന അഭയാര്‍ഥികള്‍ മെക്‌സിക്കോയില്‍ തന്നെ തുടരണമെന്നും, യു.എസ്. ഇമ്മിഗ്രേഷന്റെ ഹിയറിങ് കഴിഞ്ഞതിനുശേഷം ഫെഡറല്‍ കോടതിയുടെ ഉത്തരവിനുശേഷം മാത്രമേ അമേരിക്കയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ഡിസംബര്‍ 2 വ്യാഴാഴ്ച്ച യു.എസ്. മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

ട്രംപിന്റെ ഭരണകാലത്ത് അഭയാർത്ഥി നിയന്ത്രണത്തിനായി കൊണ്ടു വന്ന മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ ബൈഡൻ ജനുവരിയിൽ പിൻവലിച്ചിരുന്നു. എന്നാൽ ഈ നിയമം പുനസ്ഥാപിക്കണമെന്ന് ആഗസ്റ്റിൽ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. പുതിയ ഇമിഗ്രേഷൻ നയങ്ങൾ നടപ്പാക്കുന്ന കാര്യം ബൈഡൻ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അത് പൂർണമായും വിജയത്തിലെത്തിയില്ല. മെക്സിക്കോ – യു എസ് അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതോടെ അതിർത്തി നിയമം പുനസ്ഥാപിക്കണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു.