യുഎസ്സിലെ ഫ്‌ളോറിഡയില്‍ വീശിയടിച്ച ലാന്‍ ചുഴലിക്കാറ്റില്‍ ഇതുവരെ നാല്‍പ്പതോളം പേര്‍ മരിച്ചു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആകാശനിരീക്ഷണം നടത്തും. ദുരിതാശ്വാസപ്രവര്‍ത്തകര്‍ വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍നടത്തുന്നുണ്ട്. കാറ്റഗറി 4ല്‍ പെട്ട ചുഴലിക്കാറ്റാണ് ഫ്‌ളോറിഡയില്‍ ആഞ്ഞുവീശിയത്. പലയിടങ്ങളിലും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. ഫ്‌ളോറിഡയിലെ മെഡിക്കല്‍ എക്‌സാമിനേഷന്‍ കമ്മീഷന്‍ നല്‍കിയ കണക്കനുസരിച്ച് 44 പേരാണ് ഫ്‌ളോറിഡയില്‍ കൊല്ലപ്പെട്ടത്. ലീ കൗണ്ടിയില്‍ മാത്രം 35 പേര്‍ മരിച്ചു. എന്നാല്‍ എന്‍ബിസി, സിബിഎസ് തുടങ്ങിയ മാധ്യമങ്ങള്‍ നല്‍കുന്ന കണക്കനുസരിച്ച് 70 പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ 4 പേര്‍ മരിച്ചു.സാനിബെൽ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാലം ഉൾപ്പെടെ നിരവധി പാലങ്ങൾ തകർന്നു.
അതെ സമയം വരും ദിവസങ്ങളിൽ സൗത്ത് കരോലിന ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.യുഎസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.