US
  • inner_social
  • inner_social
  • inner_social

ഫ്ലോറിഡ: ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്, തയ്യാറെടുപ്പുകളുമായി സർക്കാരും ജനങ്ങളും

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ ഹരിക്കേൻ സെന്ററിന്റെ മുന്നറിയിപ്പ് .ഫോർട്ട് മേയേഴ്സിനും സരസോട്ടയ്ക്കും ഇടയിൽ ഗൾഫ് തീരത്താവും ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിക്കുക എന്ന് മുന്നറിയിപ്പിൽ പറയുന്നു. ദക്ഷിണ ഫ്‌ളോറിഡയിൽ കനത്ത മ‍ഴ പെയ്യുന്നതായാണ് റിപ്പോർട്ട് .പടിഞ്ഞാറൻ ക്യൂബയെ തകർത്ത ഇയാൻ ചുഴലിക്കാറ്റ് ബുധനാഴ്ച ഫ്ലോറിഡയിൽ എത്തുമെന്നു നേരത്തെ കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.

ഫ്ലോറിഡയിലെ ദശലക്ഷക്കണക്കിന് നിവാസികൾ ജീവൻ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ സജ്ജമാവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു,

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഞായറാഴ്ച രാവിലെ നാഷണൽ ഗാർഡിനെ സജീവമാക്കി, കൊടുങ്കാറ്റിന്റെ പാത ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും, അതിന്റെ ആഘാതം സംസ്ഥാനത്തുടനീളം വ്യാപകമായി അനുഭവപ്പെടുമെന്ന് പറഞ്ഞു. വാരാന്ത്യത്തിൽ സംസ്ഥാന, ഫെഡറൽ ദുരന്ത പ്രഖ്യാപനങ്ങൾ നടത്തി.മണിക്കൂറിൽ 250 കി.മീ (155 മൈൽ) വേഗതയിൽ വീശുന്ന കൊടുങ്കാറ്റ് “വളരെ നാശം വിതയ്ക്കാൻ പോകുകയാണ്”, ഗവർണർ പറഞ്ഞു.ചുഴലിക്കാറ്റിന് തയ്യാറെടുക്കാൻ അദ്ദേഹം നിവാസികളോട് അഭ്യർത്ഥിച്ചു. കാറ്റഗറി നാല് കൊടുങ്കാറ്റുകൾക്ക് മണിക്കൂറിൽ 209 മുതൽ 251 കിലോമീറ്റർ വരെ (130 മുതൽ 156 മൈൽ വരെ) വേഗതയിൽ കാറ്റുണ്ടാകും. അഞ്ചാമത്തെ ലെവൽ മണിക്കൂറിൽ 252 കി.മീ (157 മൈൽ) അല്ലെങ്കിൽ ഉയർന്ന വേഗതയുള്ള കാറ്റിന് തുല്യമാണ്.

അതെ സമയം ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് ഇയാൻ ചുഴലിക്കാറ്റ് മുന്നേറുമ്പോൾ “നിരവധി ചുഴലിക്കാറ്റുകൾ” ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ടാംപ ബേയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.