US
  • inner_social
  • inner_social
  • inner_social

തലച്ചോർ ദാനം ചെയ്യാൻ സമ്മതിച്ച്‌ ഫ്ലോറിഡ കൊലക്കേസിലെ പ്രതി; അമ്പരന്ന് അഭിഭാഷകർ

ഫ്ലോറിഡയിലെ കൂട്ടവെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസ് ഇരകളിൽ ഒരാളുമായി നടത്തിയ ഒത്തു തീർപ്പു നടപടികളുടെ ഭാഗമായി ശാസ്ത്രീയ ഗവേഷണങ്ങൾക്കായി തന്‍റെ തലച്ചോറ് ദാനം ചെയ്യാൻ സമ്മതിച്ചു. കോടതി രേഖങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. 2018 -ല്‍ ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയായ നിക്കോളാസ് ക്രൂസ് ആണ് ഈ അസാധാരണ നീക്കത്തിന് സന്നദ്ധൻ ആയിരിക്കുന്നത്. മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇയാൾ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അന്ന് വെടിവയ്പ്പിൽ പരിക്കുകളോടെ രക്ഷപ്പെട്ട ആൻ്റണി ബോർ​ഗസിന്റെ അഭിഭാഷകനാണ് നിക്കോളാസ് ക്രൂസിന്റെ തലച്ചോർ പഠിക്കുന്നതിനായി ശാസ്ത്രത്തിന് ദാനം ചെയ്യണമെന്ന അപേക്ഷ മുന്നോട്ട് വച്ചത്. “ശാസ്ത്രജ്ഞർ അവൻ്റെ തലച്ചോർ പഠിച്ചാൽ ഈ രാക്ഷസനെ സൃഷ്ടിച്ചത് എന്താണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു” എന്നാണ് ബോർഗെസിൻ്റെ അഭിഭാഷകൻ അലക്സ് അരേസ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞത്. ഈ നടപടിയിലൂടെ, ഇത്തരം വെടിവയ്പ്പുകൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളെയും ജീവനക്കാരെയും വെടിവച്ച് കൊല്ലുമ്പോൾ നിക്കോളാസിന് പ്രായം വെറും പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു. ആറ് മിനിറ്റ് നീണ്ട വെടിവയ്പ്പിൽ 14 വിദ്യാര്‍ത്ഥികളും 3 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയെ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു പാര്‍ക് ലാന്‍ഡെ വെടിവയ്പ്. 2018 -ലെ വാലെന്‍റൈന്‍സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്കൂളിലേക്ക് എആര്‍ 15 മോഡലിലുള്ള റൈഫിളുമായി കടന്നുചെന്ന് വെടിവയ്പ്പ് നടത്തിയത്.