US
  • inner_social
  • inner_social
  • inner_social

അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡ്വൈസർ

അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡ്‌വൈസറായ ആന്റണി ഫൗസി. എന്നാല്‍ രാജ്യത്ത് ഗുരുതരമായ സാഹചര്യമില്ല. ഇപ്പോഴുള്ളതില്‍ ഭൂരിഭാഗം കേസുകളും ഡെല്‍റ്റ കഭേദമാണ്. ഒമിക്രോണ്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ സ്ഥിരീകരിച്ച ഉടനെ തന്നെ ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മേഖലയെ അഭിനന്ദിക്കുന്നെന്നും ഫൗസി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് ഉചിതമായ സമയത്ത് ഒഴിവാക്കും.ഒമിക്രോണിനെ പറ്റി ഒരുപാട് ആശങ്കളും സംശയവും ഉള്ള സമയത്താണ് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഫൗസി പറഞ്ഞു.

അതെ സമയം ഉയർന്ന പ്രതിരോധശേഷിക്ക് തുടർച്ചയായുള്ള വാക്സിൻ അനിവാര്യമാണെന്ന് ഫൈസർ സിഇഒ ഡോ ആൽബർട്ട് ബുർലയുടെ വാദം ശരിവെച്ച് ആന്റണി ഫൗസി രംഗത്തെത്തിയിരുന്നു. എല്ലാ വർഷവും വാക്‌സിനേഷൻ സ്വീകരിക്കാൻ അമേരിക്കക്കാർ തയ്യാറാകേണ്ടതുണ്ടെന്ന് ഫൗസി മുന്നറിയിപ്പ് നൽകി.ഇതുവരെ മനസിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, വാർഷിക വാക്സിനേഷൻ വേണമെന്ന് ഞാൻ പറയും. വളരെ ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നിലനിർത്താൻ ഇത് ആവശ്യമായി വരാമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വേരിയന്റാകാൻ ഡെൽറ്റയെ മറികടന്ന് ഒമിക്രോൺ മാറുമോ എന്നറിയാൻ രണ്ട് കേസുകളുടെ നിരക്ക് ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫൗസി പറഞ്ഞു.

മസാചൂസറ്റ്‌സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം വ്യാപിച്ചതിന്റെ ഫലമായി നിരവധി സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.