US
  • inner_social
  • inner_social
  • inner_social

മൂന്നാം അങ്കത്തിന്റെ തയ്യാറെടുപ്പിനിടയിലും ഡൊണാൾഡ് ട്രംപിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌

അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഡൊണാൾഡ് ട്രംപിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌. ജോ ബൈഡന്റെ വിജയത്തെ തുടർന്ന്‌ 2021 ജനുവരി ആറിന്‌ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അദ്ദേഹത്തിന്റെ അക്കൗണ്ട്‌ പൂട്ടിയത്‌. ട്വിറ്റർ, മെറ്റയുടെതന്നെ ഉടമസ്ഥതയിലുള്ള സ്നാപ്‌ചാറ്റ്‌, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽനിന്നും ട്രംപിനെ പുറത്താക്കി. യുട്യൂബ്‌ ചാനലിൽ വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യാനും നിലവിൽ അനുമതി ഇല്ല.

അതെ സമയം തുടർച്ചയായ മൂന്നാം അങ്കത്തിനു ഇറങ്ങുന്നത് അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും”- അദ്ദേഹം പറഞ്ഞു.ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024′ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.