US
  • inner_social
  • inner_social
  • inner_social

ഡൊണാൾഡ് ട്രംപിന്റെ എതിരാളിയെ അടുത്ത തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ഇലോൺ മസ്‌ക്

2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് മത്സരിച്ചാൽ, ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കുമെന്ന് ടെസ്‌ല സിഇഒയും, ശതകോടീശ്വരനുമായ എലോൺ മാസ്‌ക്. റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തുണയ്ക്കുമെന്ന് മാസ്ക് പറഞ്ഞു. “താൻ മുമ്പ് ഡെമോക്രാറ്റിന് വോട്ട് ചെയ്തിട്ടുണ്ട്, എന്നാൽ അവർ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പാർട്ടിയായി മാറിയിരിക്കുന്നു, അതിനാൽ എനിക്ക് അവരെ പിന്തുണയ്ക്കാൻ കഴിയില്ല, റിപ്പബ്ലിക്കൻ പാർട്ടിക്ക് ആയിരിക്കും എന്റെ വോട്ട് ” മസ്‌ക് ട്വീറ്റ് ചെയ്തു.

കേന്ദ്രീകൃത സ്വഭാവമുള്ളതും, വിവേകമുള്ളതുമായ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്കായിരിക്കും, 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ, ബൈഡൻ ഭരണകൂടത്തിന് അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശ ആയിരുന്നു ഫലം.” ഒന്നിലധികം ട്വീറ്റുകളിലൂടെ മാസ്ക് തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി.

ട്വിറ്ററിലേക്ക് തിരികെയെത്താൻ താല്പര്യമില്ലെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റർ വിലക്കേർപ്പെടുത്താൻ കാരണം. കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു.
അതേസമയം, ട്വിറ്ററിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള വോട്ടെടുപ്പ് കഴിഞ്ഞയാഴ്ച മസ്ക് ആരംഭിച്ചു.