US
  • inner_social
  • inner_social
  • inner_social

ഓര്‍ഗാനിക് കാരറ്റില്‍ ഇ കോളി ബാക്ടീരിയ, യുഎസില്‍ ജാഗ്രതാ നിര്‍ദേശം

ഓര്‍ഗാനിക് കാരറ്റില്‍ ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ ജാഗ്രതാ നിര്‍ദേശം. അമേരിക്കയിലെ 18 സ്‌റ്റേറ്റുകളിലും കാരറ്റില്‍ നിന്നുള്ള അണുബാധ കണ്ടെത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. ഇകോളി ബാക്ടീരിയയുടെ സാന്നിധ്യമൂലം 39 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി അസുഖ ബാധിതരായത്. സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയിലാണ് അണുബാധകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം ആഗോള ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. ബര്‍ഗര്‍ കഴിച്ച ഒരാള്‍ മരിച്ചെന്നും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമേരിക്കയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലെ കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് തുടങ്ങിയ പ്രദേശങ്ങളിലെ ഷോപ്പുകളില്‍ തയ്യാറാക്കിയ ബര്‍ഗറുകളിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.

അതെ സമയം രോഗബാധയെ പ്രതിരോധിക്കാന്‍ വ്യാപകമായ പരിശോധന നടത്തിവരികയാണ് എന്ന് അധികൃതർ പറഞ്ഞു. രോഗാ ബാധ കണ്ടെത്തിയ വ്യക്തികള്‍ കഴിഞ്ഞ ആഴ്ചയില്‍ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ചുള്ള ഭക്ഷണത്തെ കുറിച്ചുള്ള പരിശോധനയാണ് ക്യാരറ്റിലേക്ക് എത്തിയത്. പരിശോധിച്ച 27 പേരില്‍ 26 പേരും കാരറ്റ് കഴിക്കുന്നതായി കണ്ടെത്തി.