ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായി ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസിൽ ആണ് കോടതി വിധി. ജോമി വിചാരണ കോടതിയില്‍ ഹാജരായി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. 2006ല്‍ ഡൊണാള്‍ഡ് ട്രംപുമായി പരിചയത്തിലായ ജോമി സ്‌റ്റോമിയെ റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
അതെ സമയം കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നതെന്നും വിധിക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നും അഞ്ച് മാസങ്ങള്‍ക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിധി വരുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി ന്യൂയോർക്കു കോടതി തള്ളിയിരുന്നു. യു.എസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിനെതിരെ കോടതി വിധി.