US
  • inner_social
  • inner_social
  • inner_social

ഫ്ലോറിഡ; കാമുകനെ സ്യൂട്ട്‌കെയ്‌സിലാക്കി ശ്വാസംമുട്ടിച്ച് കൊന്നു, യുവതിക്ക് ജീവപര്യന്തം

ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ തെറ്റിദ്ധരിപ്പിച്ച് സ്യൂട്ട്കേസില്‍ കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഫ്ലോറിഡ സ്വദേശിയായ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി. 2020 ഫെബ്രുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം. -കാരിയായ സാറാ ബൂൺ ആണ് കാമുകനായ ജോര്‍ഗ് ടോറസിനെ ഗെയിമാണെന്ന് പറഞ്ഞ് സ്യൂട്ട് കെയ്‌സിലാക്കിയ ശേഷം പൂട്ടുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ സ്യൂട്ട്കേസില്‍ ശ്വാസം കഴിക്കാനാകാതെ കിടന്ന ജോര്‍ജ്ജ് മരിച്ചു. പിറ്റേന്ന് രാവിലെ സ്യൂട്ട്കേസിനുള്ളിൽ നിന്ന് ടോറസിന്‍റെ അനക്കമൊന്നും കേള്‍ക്കാതിരുന്ന സാറ തന്നെയാണ് പോലീസിനെ വളിച്ച് വിവരം പറഞ്ഞതും.

അതെ സമയം ഗാര്‍ഹിക പീഡനം അനുഭവിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് സാറാ ബൂണ്‍ കോടതിയില്‍ പറഞ്ഞു. സാറയുടെ ഫോണ്‍ പരിശോധിച്ച പോലീസ് ജോര്‍ജ്ജ് സ്യൂട്ട്കേസില്‍ നിന്നും തന്നെ പുറത്ത് വിടാന്‍ ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.വിചാരണ വേളയില്‍ സാറ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സ്വരക്ഷയ്ക്കായാണ് ജോർജ്ജിനെ സ്യൂട്ട്കേസില്‍ അടച്ചതെന്നും വാദിച്ചു. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രതിഭാഗത്ത് കഴിഞ്ഞില്ലെന്നും സാറാ ജോര്‍ജ്ജിനെ സ്യൂട്ട് കേസില്‍ അടച്ചശേഷം ചിത്രീകരിച്ച വീഡിയോ കൊലനടത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു. സാറയുടെ വിധിയെ ജോര്‍ജ്ജിന്‍റെ കുടുംബം സ്വാഗതം ചെയ്തു.