ഗർഭഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞ അമേരിക്കൻ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച് പോപ്പ് ഗായികയും എമ്മി പുരസ്‌കാരജേതാവുമായ ബില്ലി ഐലീഷ്. ഭരണഘടനാപരമായ അവകാശത്തെ എടുത്ത് കളഞ്ഞ കോടതി വിധിക്കെതിരെ സംസാരിക്കുന്നതിന് പകരം ഇന്റർനെറ്റ് ലോകം കൂടുതൽ പ്രാധാന്യം നൽകുന്നത് ജോണി ഡെപ്പ് – ആംബർ ഹേഡ് വിവാഹ മോചനത്തിനാണ് എന്ന ആശങ്കയാണ് ഗായിക പങ്കുവച്ചത്. “ഞാൻ വിഷാദാവസ്ഥയിൽ ആണ്. എന്റെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. ആരും ഇതിൽ ആശങ്കപ്പെടുന്നില്ല. നമ്മൾ എന്തുകൊണ്ടാണ് സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിച്ചുകൊണ്ടിരിക്കുന്നത്? ഇന്റർനെറ്റ് പലപ്പോഴും എന്നെ ആശങ്കപ്പെടുത്തുന്നു,” nme.com ന് നൽകിയ അഭിമുഖത്തിൽ ബില്ലി പറഞ്ഞു.
ലോസ് ആഞ്ജലിസില്‍ ജനിച്ച ബില്ലി എലിഷ് ഏഴ് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ ‘ഓഷ്യന്‍ ഐസ്’ എന്ന ഗാനത്തിലൂടെയാണ് ബില്ലി ശ്രദ്ധ നേടുന്നത്.
അതെ സമയം കഴിഞ്ഞ ദിവസമാണ് സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങളും പലയിടങ്ങളിലും അരങ്ങേറി.