യുവജനങ്ങള്‍ക്കും, കറുത്ത വര്‍ഗക്കാര്‍ക്കുമിടയില്‍ ബൈഡന് പിന്തുണ കുറയുന്നുവെന്ന് സര്‍വേ

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കയിലെ യുവജനങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമിടയില്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ കുറയുന്നതായി സര്‍വേ. യുഎസ്എ ടുഡേയും സഫോക്ക് യൂനിവേഴ്‌സിറ്റിയും നടത്തിയ സര്‍വേയിലെ പുതിയ വിവരങ്ങള്‍. അതെ സമയം നവംബറിൽ ഒരു മൂന്നാം കക്ഷി ഉയർന്നു വന്നാൽ അഞ്ചിലൊന്ന് കറുത്ത വര്‍ഗക്കാരും പിന്തുണ നൽകിയേക്കും എന്നും സർവേ പറയുന്നു. കറുത്ത വര്‍ഗക്കാര്‍ക്കാരായ വോട്ടര്‍മാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും വോട്ട് കുറയുകയാണ്.

കാലാവസ്ഥാ വ്യതിയാനം, വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിൽ ജോ ബൈഡൻ കൂടുതൽ ഉചിതമായ നടപടിയെടുക്കാത്തതിൽ യുവാക്കൾ നിരാശരാണ് . ഗണ്യമായ തുക കടം ഇളവ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ സുപ്രീം കോടതി തടഞ്ഞതിനെത്തുടർന്ന് വിദ്യാർത്ഥി വായ്പ തിരിച്ചടവ് പുനരാരംഭിച്ചു. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനെ ബൈഡൻ പിന്തുണയ്ക്കുന്നത് പല ചെറുപ്പക്കാരായ അമേരിക്കക്കാർക്കും ഇഷ്ടമല്ല, അവർ സാധാരണയായി സംഘർഷത്തിൽ ബാധിതരായ ഫലസ്തീനികളോട് കൂടുതൽ അനുഭാവം പുലർത്തുന്നു, ദി ഹിൽ മുമ്പ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവിടെ ജോ ബൈഡന് ആശ്വാസം നൽകുന്ന കാര്യം ഈ യുവാക്കളുടെ പിന്തുണ ട്രംപിന് ലഭിക്കില്ല പകരം മൂന്നാം കക്ഷി സ്ഥാനാർഥിക്കു ആണ് എന്നത് മാത്രമാണ്. സർവേയിൽ പങ്കെടുത്ത 20 ശതമാനം ഹിസ്പാനിക്, ബ്ലാക്ക് വോട്ടർമാരും 21 ശതമാനം യുവ വോട്ടർമാരും ട്രംപിനോ ബൈഡനോ അല്ലാതെ മറ്റാരെയെങ്കിലും പിന്തുണയ്ക്കുമെന്ന് പറയുന്നു.

ജോണ്‍ എഫ് കെന്നഡിയുടെ ചെറുമകന്‍ റോബര്‍ട്ട് കെന്നഡി ജൂനിയറും ഇത്തവണ മല്‍സരത്തിനുണ്ട്. കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരില്‍നിന്ന് ജോ ബൈഡന് 2020ല്‍ ലഭിച്ച 87 ശതമാനം പിന്തുണ കുത്തനെ ഇടിഞ്ഞ് 63 ശതമാനമായി. 35 വയസ്സിന് താഴെയുള്ള വോട്ടര്‍മാരില്‍ ട്രംപിന്റെ പിന്തുണ 37 ശതമാനം വരെയാണ്. യുവ വോട്ടര്‍മാര്‍ 2020 ല്‍ ബൈഡനെയാണ് പിന്തുണച്ചത്. എന്നാല്‍, ഇക്കുറി ബൈഡന് കുറഞ്ഞ പിന്തുണ ട്രംപിനല്ല, പകരം മൂന്നാം കക്ഷിക്കാണ് ലഭിച്ചത്. 20 ശതമാനം കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരും 21 ശതമാനം യുവ വോട്ടര്‍മാരും രണ്ട് പ്രധാന മല്‍സരാര്‍ത്ഥികളല്ലാത്ത മറ്റാരെയെങ്കിലും പിന്തുണയ്ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ട്രംപിന് കഴിഞ്ഞ തവണത്തേതു പോലെ 12 ശതമാനം കറുത്ത വര്‍ഗക്കാരുടെ പിന്തുണയുണ്ട്.