US
  • inner_social
  • inner_social
  • inner_social

നിരോധനം; യു എസ് സർക്കാരിനെതിരെ ടിക് ടോക് കോടതിയിലേക്ക്

ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്‌, ടിക് ടോക് എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ കോടതിയെ സമീപിച്ച് ടിക് ടോക് അധികൃതർ. അമേരിക്കയുടെ ഈ നീക്കം രാഷ്ട്രീയപരമാണെന്ന് ആണ് ടിക് ടോക്കിന്റെ പക്ഷം. അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണ് വിലക്കെന്ന് ടിക് ടോകിന്റെ വാദം. സെപ്റ്റംബർ 20 മുതൽ ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.

അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്. അതിനാൽ ആപ്പ് നിരോധിച്ചാൽ അമേരിക്കയിൽ ടിക് ടോക്കിന്റെ വ്യവസായത്തെ തന്നെ തകർക്കാമെന്നാണ് ടിക് ടോക് പറയുന്നത്. ഇന്ത്യയിലടക്കം അനവധി രാജ്യങ്ങളിലാണ് സാമൂഹ്യമാധ്യമമായ ടിക് ടോക്കിന് നിരോധനം നിലനിൽക്കുന്നത്. . ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.

ടിക് ടോക്കിലുള്ള ചൈനയുടെ സ്വാധീനത്തെ കുറിച്ച് നിയമ നിർമ്മാതാക്കൾ വളരെക്കാലമായി ആശങ്കയിലായിരുന്നു. 2012-ൽ സ്ഥാപിതമായ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്. സെനറ്റിൽ ബില്ലിന് അംഗീകാരം ലഭിച്ചാൽ നിയമത്തിൽ താൻ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിക്കിയിരുന്നു. യു എസിന്റെ ഈ തീരുമാനം ചൈനയുമായുള്ള നയതന്ത്ര തർക്കത്തിന് കാരണമായേക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഏകദേശം 268 ബില്യൺ ഡോളറാണ് ( 2,21,98,90,90,00,000 ഇന്ത്യൻ രൂപ ) നിലവിൽ ആപ്പിൻ്റെ മൂല്യം. ഈ വർഷം യുഎസിൽ നിന്ന് ഏകദേശം 8.66 ബില്യൺ ഡോളർ ( 7,17,36,49,56,000 ഇന്ത്യൻ രൂപ) പരസ്യ വരുമാനം ടിക് ടോക്ക് നേടുമെന്നാണ് ഗവേഷണ സ്ഥാപനമായ എമാർക്കറ്റർ കണക്കാക്കുന്നത്,