US
  • inner_social
  • inner_social
  • inner_social

എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; അക്രമി പിടിയില്‍

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം.ന്യൂയോര്‍ക്കില്‍ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. പ്രസംഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെയായിരുന്നു ആക്രമണം. മുഖത്ത് കുത്തേറ്റ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു. അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. 75കാരനായ ഏഴുത്തുകാരന് നേര്‍ക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു. സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ട്. ചില സംഘടനകള്‍ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍ ഉയര്‍ന്നത്.

സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്.