US
  • inner_social
  • inner_social
  • inner_social

ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്‌

ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം ചെയ്ത്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ശാസ്ത്ര സാങ്കേതിക നയ ഡയറക്ടറാകുന്ന ആദ്യ സ്ത്രീയും കുടിയേറ്റ വിഭാഗത്തിൽനിന്നുള്ളയാളും വെളുത്തവംശജയല്ലാത്തവരുമാകും. ഇലക്ട്രിക്കൽ എൻജിനിയറും അപ്ലൈഡ്‌ ഫിസിസിറ്റുമാണ്‌ ഈ അറുപത്തിമൂന്നുകാരി. വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിനും യുഎസ്‌ ട്രേഡ്‌ പ്രതിനിധി കാതറീൻ ടായ്‌ക്കുംശേഷം ബൈഡൻ മന്ത്രിസഭയിലെത്തുന്ന മൂന്നാമത്തെ ഏഷ്യൻ വംശജയാകും ആരതി.

തന്റെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രതികൂലമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഫെബ്രുവരി 7 ന് രാജിവച്ച എറിക് ലാൻഡറിന് പകരക്കാരിയായാണ് ആരതി പ്രഭാകറിനെ നിയമിക്കുന്നത്

1959 ഫെബ്രുവരി 2 ന് ന്യൂഡൽഹിയിൽ ജനിച്ച ആരതി പ്രഭാകറിന്റെ ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും ടെക്‌സാസിലായിരുന്നു. 1984-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി നേടി. 1993-ൽ ബിൽ ക്ലിന്റൺ ഭരണകൂടം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജിയുടെ (NIST) തലവനായി അപ്ലൈഡ് ഫിസിസ്റ്റിനെ നിയമിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷം ആരതി പ്രഭാകർ വെസ്റ്റ് കോസ്റ്റിലേക്ക് താമസം മാറ്റുകയും രണ്ട് പതിറ്റാണ്ടോളം സിലിക്കൺ വാലിയിൽ ചിലവഴിക്കുകയും ചെയ്തു.

പിന്നീട് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ആരതി പ്രഭാകറിനെ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയുടെ (ഡാർപ) തലവനായി തിരഞ്ഞെടുത്തു. 2012 ജൂലൈ 30 മുതൽ 2017 ജനുവരി 20 വരെ അവർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയുടെ (DARPA) തലവനായി സേവനമനുഷ്ഠിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആക്ച്വേറ്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ് ആരതി പ്രഭാകർ. 1993 മുതൽ 1997 വരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജിയുടെ (NIST) തലവനായിരുന്നു അവർ, NIS-ന്റെ തലവനായ ആദ്യ വനിതയും. സെനറ്റിന്റെ അംഗീകാരം നേടാനായാൽ, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (OSTP)യുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയും കറുത്ത വർഗക്കാരിയുമായി ആരതി പ്രഭാകർ മാറും.