US
  • inner_social
  • inner_social
  • inner_social

‘സ്റ്റാച്യു ഓഫ് യൂണിയൻ’; 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ടെക്‌സാസിൽ

ഹനുമാൻ്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ ടെക്സാസിൽ അനാച്ഛാദനം ചെയ്തു. സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് അനാച്ഛാദനം ചെയ്തിരിക്കുന്നത്. സ്റ്റാച്യു ഓഫ് ലിബർട്ടി, പെഗസസ് ആൻഡ് ഡ്രാഗൺ പ്രതിമ എന്നിവയ്ക്ക് ശേഷം യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയൻ. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് പ്രതിമയ്ക്ക് പേര് നല്‍കിയത്.

പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 15 മുതൽ 18 വരെയാണ് സ്റ്റാച്യു ഓഫ് യൂണിയൻ എന്ന ഹനുമാൻ പ്രതിമയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. പത്മഭൂഷൺ പുരസ്‌കാര ജേതാവും വേദപണ്ഡിതനുമായ ചിന്നജീയർ സ്വാമിജിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിനെത്തിയത്. ഹെലികോപ്റ്ററിൽ പ്രതിമയിൽ പുഷ്പവൃഷ്‌ടി, പുണ്യജലം തളിക്കൽ, ഹനുമാൻ്റെ കഴുത്തിൽ 72 അടി നീളമുള്ള മാല എന്നിവ അണിയിച്ചായിരുന്നു ചടങ്ങ്. ഈ മഹത്തായ പ്രതിമ “അമേരിക്കയുടെ സാംസ്കാരികവും ആത്മീയവുമായ ഭൂപ്രകൃതിയിലെ ഒരു പുതിയ നാഴികക്കല്ല് ആണ് “ എന്നാണ് സംഘാടകർ പറയുന്നത്.