US
  • inner_social
  • inner_social
  • inner_social

ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിതത്തില്‍ ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു

ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിതത്തില്‍ ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു. 32 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. 30 വർഷത്തിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടാകുന്ന വലിയ തീപിടിത്തമാണിത്.

19 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. എല്ലാ നിലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി കമ്മിഷണർ നൈഗ്രോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 200 ഓളം അഗ്നിശമന സേനാംഗങ്ങളെയാണ് തീയണയ്ക്കാൻ എത്തിയത്.

ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ നിന്നുള്ള സാധാരണക്കാരായ കുടിയേറ്റക്കാർ താമസിക്കുന്ന കെട്ടിടമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും, പരിക്കേറ്റവർക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ച ന്യൂയോർക്ക് ഗവർണർ, നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.