പ്രവാസി ക്ഷേമവും നാടിന്‍റെ വികസനവും പ്രധാന ലക്ഷ്യങ്ങൾ; ലോക കേരളസഭ സമീപന രേഖ അവതരിപ്പിച്ചു

മൂന്നാമത് ലോക കേരളസഭ സമ്മേനത്തിന്റെ കരട് സമീപന രേഖ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലുള്ള കേരളീയര്‍ തമ്മിലെ ആശയ വിനിമയത്തിനുള്ള ഉപാധിയായും സഹകരണത്തിനുള്ള മാധ്യമമായുമാണ് ലോക കേരള സഭ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഈ സഭയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം, കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി പ്രവാസികളെ ബന്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രവാസി ക്ഷേമവും നാടിന്‍റെ വികസനവും സമന്വയിപ്പിച്ചുകൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തി നടത്തേണ്ട പദ്ധതികളെക്കുറിച്ച് പൊതുവായ അവബോധം സൃഷ്ടിക്കാന്‍ കൂടി ഈ സഭ ഉപകരിക്കപ്പെട്ടിട്ടുണ്ട്.

പ്രവാസി സമൂഹത്തിന്‍റെ പണം എന്നതി മാത്രം കേന്ദ്രീകരിച്ചിരുന്ന കാഴ്ചപ്പാടിനെ, അവരുടെ ക്ഷേമം, അവരുടെ പ്രതിഭ കൂടി ഉപയോഗിച്ചുകൊണ്ടുള്ള നാട്ടിലെ വിജ്ഞാന വികസനം, അവര്‍ക്കും നാടിനും ഒരുപോലെ പ്രയോജനപ്പെടുന്ന വികസനത്തിലെ പങ്കാളിത്തം എന്നിവയി ക്കൂടി കേന്ദ്രീകരിക്കുന്ന ഒന്നാക്കി നമ്മള്‍ മാറ്റിയെടുത്തു. പ്രവാസികള്‍ കേരളത്തിന്‍റെ സാമൂഹിക ജീവിതത്തിന്‍റെ അനിവാര്യഭാഗമാണ്. കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിവിധതലങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് പ്രവാസിസമൂഹം. അതുകൊണ്ടുതന്നെ പ്രവാസിസമൂഹത്തിന് വര്‍ദ്ധിച്ച പ്രാധാന്യം ന കുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റേത്. പതിനാലാം പഞ്ചവ സര പദ്ധതി സമീപനത്തി തന്നെയും ഇത് വ്യക്തമായി പ്രതിഫലിച്ചു നിൽക്കുന്നു.

താഴ്ന്ന വരുമാനത്തിൽ നിക്കുമ്പൊഴും ഉയര്‍ന്ന ജീവിതനിലവാരവും സാമൂഹ്യവികസനവും സാധ്യമാക്കിയ ചരിത്രമാണു നമ്മുടെ കേരളത്തിനുള്ളത്. ഇന്ന്, താഴ്ന്ന വരുമാനം എന്ന നില വലിയതോതിൽ നമുക്കു തിരുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം ആയി കേരളത്തെ നമുക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇതു സാധ്യമാക്കിയതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് തീര്‍ച്ചയായും വിദേശങ്ങളി നിന്നുള്ള മലയാളികളുടെ പണമടയ്ക്ക അഥവാ റെമിറ്റന്‍സ് ആണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുത്താ , ഈ വിധത്തിലുള്ള റെമിറ്റന്‍സ് ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യമാറി എന്നുകാണാം. സംസ്ഥാനങ്ങളുടെ കണക്കെടുത്താ ഏറ്റവും മുന്നി കേരളമാണ്. സംസ്ഥാനത്തിന്‍റെ പൊതുവരുമാനത്തിന്‍റെ പതിനഞ്ചു ശതമാനം വരും പ്രവാസി സമൂഹത്തിന്‍റെ പണമടയ്ക്കലിന്‍റെ ഓഹരി. 1980 കളി 11 ശതമാനമായിരുന്നതാണ് ഇങ്ങനെ ഉയര്‍ന്നത്: 1980-85 536 കോടി രൂപയായിരുന്ന ശാരാശരി പണമടയ്ക്ക 2010-15 90,468 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയി പ്രവാസി സമൂഹം വഹിക്കുന്ന പങ്കിന്‍റെ പ്രാധാന്യം ഈ കണക്കുകളി നിന്നു തന്നെ വ്യക്തമാണല്ലോ.

കേരളം നേരിട്ട വിവിധ പ്രതിസന്ധികളെ അതിജീവിക്കാന്‍ പോരുംവിധം നമ്മുടെ സംസ്ഥാനത്തെ സജ്ജമാക്കുന്നതി ലോക കേരള സഭ സവിശേഷമായ പങ്കാണു വഹിച്ചത്. പ്രളയത്തിന്‍റെയും മഴക്കെടുതിയുടെയും കോവിഡിന്‍റെയും ഒക്കെ ഘട്ടങ്ങളി ഇത് നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അവയുടെയൊക്കെ നടുവിൽ മാതൃകാപരമായി പ്രവര്‍ത്തിച്ച ലോക കേരളസഭയുടെ അംഗങ്ങള്‍ക്ക് നാടിന്‍റെയാകെ പേരി നന്ദി അര്‍പ്പിക്കുകയാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയുമാണ്.

ലോക കേരളസഭയുടെ ഒന്നാമത്തെയും രണ്ടാമത്തെയും സമ്മേളനങ്ങള്‍ മികച്ച രീതിയി സംഘടിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു. ലോകമാകെ കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന ഘട്ടത്തിലാണ് ഈ മൂന്നാമത്തെ സമ്മേളനം നടക്കുന്നത്. മഹാമാരിയുടെ പിടിയിലകപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഈ സഭയുടെ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരുടെ സ്മരണകള്‍ക്കു മുമ്പി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഒന്നാമത്തെ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയി നാം ഏറ്റെടുത്തിരുന്നു. രണ്ടാമത്തെ സമ്മേളനത്തി മുന്നോട്ടുവെച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി ലോകത്തെയാകെ ഗ്രസിച്ചത്. അതുകൊണ്ടു തന്നെ, രണ്ട് വര്‍ഷത്തിൽ ഒരിക്കൽ സമ്മേളിക്കണം എന്നു കരുതിയതിൽ നിന്ന് ഒരല്പം വൈകിയാണ് ഈ മൂന്നാമത്തെ സമ്മേളനം നടക്കുന്നത്. മാത്രമല്ല, മഹാമാരിയുടെ പശ്ചാത്തലത്തി നമ്മുടെ മുന്‍ഗണനാ ക്രമങ്ങളിൽ ചില മാറ്റങ്ങള്‍ വേണ്ടതായിവരികയും ചെയ്തു.

പുതിയ സാഹചര്യത്തിൽ, നമ്മുടെ പൊതുവായ സമീപനത്തി വരുത്തേണ്ട മാറ്റങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാവണം നാം മുന്നോട്ട് പോകേണ്ടത്. നേരത്തെ നാം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതി ഉണ്ടായിട്ടുള്ള പരിമിതികള്‍ മനസ്സിലാക്കി വേണ്ട ഇടപെടലുകള്‍ പുതുതായി നടത്താനും കഴിയണം. അതുപോലെതന്നെ പുതിയ സാധ്യതകളെ മനസ്സിലാക്കി ലോകകേരള സഭയുടെ ലക്ഷ്യങ്ങള്‍ക്കുള്ളി നിന്നുകൊണ്ട് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും കഴിയേണ്ടതുണ്ട്. ഇതിനൊക്കെ ഉതകുന്ന വിധത്തിലാണ് ഈ സമീപന രേഖ തയ്യാറാക്കിയിരിക്കുന്നത്.

സമീപനരേഖയ്ക്കു ആമുഖത്തിനു പുറമെ അഞ്ചു ഭാഗങ്ങളാണ് ഉള്ളത്.

ഒന്നാം ഭാഗത്ത് പരിശോധിക്കുന്നത് രണ്ടാം ലോക കേരള സഭയുടെ സമ്മേളനത്തിന്‍റെ തീരുമാനങ്ങളും അവയുടെ നടത്തിപ്പുമാണ്.രണ്ടാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത് പ്രവാസത്തിന്‍റെ ഭൂപടത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്.
മൂന്നാം ഭാഗത്തു അവതരിപ്പിക്കുന്നത് പ്രവാസവും പ്രവാസികളും നേരിടുന്ന പ്രശ്നങ്ങളാണ്.
നാലാം ഭാഗത്ത് പറയുന്നത് പ്രവാസി സമൂഹത്തിന് കേരളത്തിന്‍റെ വികസനത്തിനുതകാന്‍ കഴിയുന്ന പല രൂപത്തിലുള്ള സംഭാവനകളെയും അവ ഉപയോഗപ്പെടുത്തു ന്നതിനുള്ള മാര്‍ഗ്ഗങ്ങളെയും കുറിച്ചാണ്.
അഞ്ചാം ഭാഗത്ത് മൂന്നാം സമ്മേളനത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയ മേഖലകള്‍ പ്രതിപാദിക്കുന്നു.

രണ്ടാം ലോക കേരള സഭ

ആദ്യ ലോക കേരള സഭ ആവിഷ്ക്കരിച്ച പദ്ധതികള്‍ നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. പ്രവാസികളുടെ നിക്ഷേപം നാടിന്‍റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ്, പ്രവാസികളും തിരികെയെത്തിയതുമായ വനിതകളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരത്തിനുമായി ആരംഭിച്ച പ്രവാസി വനിതാ സെ , പ്രവാസി ഗവേഷക കേന്ദ്രം, പ്രവാസി സഹകരണ സംഘം തുടങ്ങിയവയെല്ലാം അതിന്‍റെ ഉദാഹരണങ്ങളാണ്.
47 രാജ്യങ്ങളി നിന്നായി പ്രത്യേക ക്ഷണിതാക്കളടക്കം 476 പ്രതിനിധികള്‍ പങ്കെടുത്ത വൈവിധ്യമാര്‍ന്ന ജനാധിപത്യവേദി ആയിരുന്നു ലോക കേരള സഭയുടെ രണ്ടാമത്തെ സമ്മേളനം. ചര്‍ച്ചകളെ അധികരിച്ച് നടത്തിയ അവലോകനത്തി നിന്ന് തിരഞ്ഞെടുത്ത 143 നിര്‍ദ്ദേശങ്ങള്‍ വിവിധ വകുപ്പ് തലവന്മാര്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറുകയുണ്ടായി. കൂടാതെ പ്രവാസികളി നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു നയരൂപീകരണ സംവിധാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാ , നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ടാം ലോക കേരള സഭയുടെ സമ്മേളനത്തെ തുടര്‍ന്നുള്ള ഘട്ടത്തിലാണ് കോവിഡ് മഹാമാരി ഉത്ഭവിച്ചത് എന്നതുകൊണ്ടു തന്നെ കോവിഡ് കാലത്ത് നമ്മുടെ മുന്‍ഗണനയി മാറ്റം വേണ്ടിവന്നു. വലിയ രീതിയി അപ്പോള്‍ നമ്മള്‍ കേന്ദ്രീകരിച്ചത് പ്രവാസികള്‍ക്ക് ആശ്വാസം ന കുന്നതിലാണ്.
തൊഴി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ ന കി. ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശരാജ്യങ്ങളി കുടുങ്ങിപ്പോയവരെ തിരികെയെത്തിച്ചു. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികള്‍ വലിയ തോതി ശക്തിപകര്‍ന്നു. മഹാമാരിയുടെ ഘട്ടത്തി അതിന്‍റെ പ്രതിരോധത്തിലടക്കം കേരളത്തിനു കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് പ്രവാസി സമൂഹത്തിന്‍റെ വലിയ പിന്തുണകൊണ്ടു കൂടിയാണ്.

നോര്‍ക്കാ റൂട്ട്സി കോവിഡ് റെസ്പോണ്‍സ് സെ രൂപീകരിച്ചു. 4,000 ത്തോളം പരാതികള്‍ ഇ-മെയിലിലൂടെയും 66,740 പരാതികള്‍ കോള്‍ സെന്‍ററിലൂടെയും ലഭിച്ചു. ഇവ പരിഹരിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി. കൂടാതെ കോവിഡ് കാലത്ത് പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. അതിന്‍റെ കൂടി ഫലമായി മലയാളി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും സഹായത്തോടെ 14 രാജ്യങ്ങളി നോര്‍ക്ക ഹെ പ്പ് ഡെസ്ക്ക് ആരംഭിച്ചു.

പ്രവാസികള്‍ക്കായി 2020 ഏപ്രി 26 ന് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. വിവിധ കാരണങ്ങളാ നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ച 5,61,302 (അഞ്ച് ലക്ഷത്തി അറുപത്തിയൊന്നായിരത്തി മുന്നൂറ്റി രണ്ട്) വിദേശ പ്രവാസി മലയാളികള്‍ നോര്‍ക്കയി രജിസ്റ്റര്‍ ചെയ്തു. പ്രവാസികള്‍ക്ക് നാട്ടിലെ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ സേവനം, ടെലികൗണ്‍സിലിംഗ് സേവനം എന്നിവ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ കാലയളവി വിദേശത്ത് മരുന്ന് എത്തിക്കുവാന്‍ കൊറിയര്‍, കാര്‍ഗോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരികെപോകാന്‍ സാധിക്കാതെയിരുന്ന പ്രവാസികള്‍ക്ക് അത്ര വലുതല്ലാത്തതെങ്കിലും ഒരു ആശ്വാസ തുക അടിയന്തര ധനസഹായമായി അനുവദിച്ചു. 1,34,823 പ്രവാസികള്‍ക്കായി ആകെ 67.4 കോടി രൂപ ന കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിലൂടെയും പ്രവാസി ക്ഷേമനിധി ബോര്‍ഡി അംഗത്വമുള്ളവര്‍ക്ക് ബോര്‍ഡിലൂടെയും 10,000 രൂപയുടെ ധനസഹായം അനുവദിച്ചു. നോര്‍ക്ക റൂട്ട്സിലൂടെ 200 പേര്‍ക്ക് 20 ലക്ഷം രൂപ ചികിത്സാസഹായമായി അനുവദിച്ചു.

കോവിഡ് കാലത്ത് തിരികെയെത്തിയ പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റേതായി ഉണ്ടായ ഏക പദ്ധതി സ്വദേശ് സ്കി കാര്‍ഡ് ആയിരുന്നു. തൊഴി നഷടപ്പെട്ട് ഇന്ത്യയി തിരികെവന്ന പ്രവാസികളുടെ നൈപുണ്യം സംബന്ധിച്ച വിവരങ്ങള്‍ ഒരു പ്ലാറ്റ്ഫോമി ശേഖരിച്ച് തൊഴി ദാതാക്കള്‍ക്ക് കൈമാറുക എന്നതായിരുന്നു ലക്ഷ്യം. എന്നാ പദ്ധതി തുടങ്ങി രണ്ടു വര്‍ഷമായിട്ടും തിരികെയെത്തിയ പ്രവാസികള്‍ക്കിടയി കാര്യമായ ചലനം സൃഷ്ടിക്കാന്‍ പദ്ധതിക്കു കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.

കോവിഡിന്‍റെ പശ്ചാത്തലത്തി തൊഴി നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളി നിന്നും മടങ്ങിവന്ന പ്രവാസികള്‍ക്കായി 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തു നൈപുണ്യ കേന്ദ്രങ്ങള്‍, തിരികെ എത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയം തൊഴി പ്രോത്സാഹിപ്പിക്കുന്നതിനുമായി സാമ്പത്തിക സഹായം ന കുന്നതിന് സ്വയം തൊഴി പദ്ധതി, തൊഴി നഷ്ടപ്പെട്ട് തിരികെയെത്തിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാഭ്യാസ സഹായം, പ്രവാസി പാര്‍പ്പിടം, മെഡിക്ക ഇന്‍ഷുറന്‍സ് ഫണ്ട് എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കേന്ദ്ര സഹായമാണ് അഭ്യര്‍ത്ഥിച്ചത്. എന്നാ കേന്ദ്ര സര്‍ക്കാരി നിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല.

പ്രവാസികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ വകുപ്പാണ് കേരളത്തിലെ നോര്‍ക്ക എന്നതു നിങ്ങള്‍ക്കറിയാമല്ലോ. കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവാസികള്‍ക്ക് മികച്ച സേവനങ്ങളാണ് നോര്‍ക്കയിലൂടെ ന കി വരുന്നത്. ഒരുപക്ഷെ പല രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് നോര്‍ക്കയും അതിന്‍റെ ഫീ ഡ് ഏജന്‍സിയായ നോര്‍ക്ക-റൂട്ട്സും ഇവിടെ നടത്തി വരുന്നത്. നോര്‍ക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ പദ്ധതിയായ സാന്ത്വനയിലൂടെ ബജറ്റ് വിഹിതമായ 30 കോടി രൂപ പൂര്‍ണ്ണമായി ചിലവഴിച്ചു.
തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴി സംരംഭങ്ങള്‍ക്ക് ആവശ്യമായ കൈത്താങ്ങ് ന കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് (ചഉജഞഋങ) പദ്ധതി, കോവിഡ് മൂലം തൊഴി നഷ്ടപെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പ്രവാസി ഭദ്രത എന്നിങ്ങനെ പ്രവാസികള്‍ക്ക് ഗുണകരമാവുന്ന മികച്ച പുനരധിവാസ പദ്ധതികള്‍ക്ക് ഈ ഘട്ടത്തി രൂപം ന കി. പ്രവാസി ഭദ്രത പദ്ധതി പ്രകാരം 4,416 സംരംഭങ്ങളാണ് സംസ്ഥാനത്തുടനീളം ആരംഭിച്ചത്.

പ്രവാസികള്‍ക്കുള്ള മറ്റു സേവനങ്ങളായ ഗ്ലോബ കോണ്‍ടാക്റ്റ് സെന്‍റര്‍, എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്, പ്രവാസി നിയമ സഹായ സെ , എമര്‍ജന്‍സി റിപാട്രിയേഷന്‍ ഫണ്ട് തുടങ്ങിയവ മഹാമാരിക്കാലത്തുള്‍പ്പെടെ പ്രവാസികള്‍ക്ക് കൈത്താങ്ങായി. ഇതര പദ്ധതികളായ പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി, ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, സ്കി അപ്ഗ്രഡേഷന്‍ & റീ-ഇന്‍റഗ്രേഷന്‍ പ്രോഗ്രാം, എന്നിവയും ഇക്കാലയളവി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.

മഹാമാരിക്കാലത്തു പോലും പുതിയ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതി നമ്മള്‍ വിജയിച്ചു. ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുളള ട്രിപ്പിള്‍ വിന്‍ കരാറി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ഒപ്പുവെച്ചു. വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ജപ്പാനി പ്രത്യേക څടമേൗേെ ീള ഞലശെറലിരലچ ഒരുക്കുന്ന ടടണ പ്രോഗ്രാമിനു കേരളത്തി നിന്നുള്ള നോഡ ഏജന്‍സിയായി നോര്‍ക്കയെയാണ് വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ മാലിദ്വീപ്, സൗദി അറേബ്യ, യു കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്‍റ് അടക്കമുള്ള കാര്യങ്ങളി കരാറി ഏര്‍പ്പെട്ടിട്ടുണ്ട്.
ഉക്രെയ്നി അകപ്പെട്ട മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിന് രജിസ്ട്രേഷന്‍ ആരംഭിക്കുകയും 24 മണിക്കൂര്‍ ഹെ പ്ലൈന്‍ ആരംഭിക്കുകയും ചെയ്തു. ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് മാള്‍ഡോവ, പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തി വിവിധ മലയാളി സംഘടനകള്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ന കുകയുണ്ടായി എന്നത് എടുത്തു പറയണം.

നോര്‍ക്ക-റൂട്ട്സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡും മലയാളം മിഷനും. പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്‍റ് പദ്ധതി. 3 ലക്ഷം രൂപ മുത 51 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരി നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിനായി വിനിയോഗിക്കുകയുമാണ്. നിലവി പ്രവാസി ഡിവിഡന്‍റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി രൂപ കവിഞ്ഞു.
മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവാസികളുടെ ഇടയി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെ 43 രാജ്യങ്ങളിലുമായി മലയാളം മിഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. 50,000ത്തി പരം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും മലയാളം മിഷന്‍ ആപ്പിലൂടെയും ഇതിന്‍റെ ഭാഗമാകുന്നുണ്ട്. കൂടാതെ പ്രവാസലോകത്ത് നിന്നുള്‍പ്പെടെ 6,000 ത്തിലധികം അധ്യാപകര്‍ മലയാളം മിഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവാസത്തിന്‍റെ മാറുന്ന ഭൂപടം

ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം ആഗോള തലത്തി 28.1 കോടി കുടിയേറ്റക്കാരുണ്ട്. ഇത് ലോക ജനസംഖ്യയുടെ 3.6 ശതമാനമാണ്. അന്താരാഷ്ട്ര തലത്തി കുടിയേറ്റക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി വര്‍ദ്ധിച്ചുവരികയാണ്. 1970 മുത 2020 വരെയുള്ള കാലഘട്ടത്തി കുടിയേറ്റക്കാരുടെ എണ്ണം മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. പ്രവാസികളി 60.1 ശതമാനം (169 മില്യണ്‍) തൊഴിലിനായി കുടിയേറുന്നവരാണ്. 73 ശതമാനം പ്രവാസികള്‍ തൊഴി എടുക്കുന്ന പ്രായക്കാരാണ്.

നിലവി 8.67 കോടി പ്രവാസികളാണ് യുറോപ്പിലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളി 8.56 കോടിയും വടക്കേ അമേരിക്കയി 5.87 കോടിയും ആഫ്രിക്കന്‍ രാജ്യങ്ങളി 2.54 കോടിയുമാണ് പ്രവാസികളുടെ എണ്ണം. അമേരിക്കയാണ് ഏറ്റവുമധികം പ്രവാസികളുള്ള രാജ്യം, 5.06 കോടി. ആകെയുള്ള പ്രവാസികളി മൂന്നി ഒന്നും ജീവിക്കുന്നത് അമേരിക്ക, ജര്‍മ്മനി, സൗദി അറേബ്യ, റഷ്യ, യു കെ എന്നീ രാജ്യങ്ങളിലായാണ്. കുടിയേറ്റ പ്രഭവ കേന്ദ്രങ്ങളായ രാജ്യങ്ങളി ഇന്ത്യയാണ് ഒന്നാമത്. ഏതാണ്ട് 1.8 കോടി ഇന്ത്യക്കാര്‍ നിലവി പ്രവാസികളാണ്. ലോകത്ത് ഏറ്റവും കൂടുത വിദേശ പണം (ൃലാശമേേിരല) സ്വീകരിക്കുന്ന രാജ്യവും ഇന്ത്യയാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴിയായ ഇന്ത്യ-യു എ ഇ ഇടനാഴി ഏതാണ്ട് 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തൊഴിൽ നൽകുന്നുണ്ട്.

ഇന്ത്യക്ക് പിന്നിൽ മെക്സിക്കോ (1.12), റഷ്യ (1.08 കോടി), ചൈന (1.05 കോടി), സിറിയ (0.85 കോടി) എന്നീ രാജ്യങ്ങളാണ് കുടിയേറ്റ പ്രഭവ കേന്ദ്രങ്ങളി മുന്നിലുള്ളത്. കുടിയേറ്റക്കാരി ഏതാണ്ട് മൂന്നിലൊന്നും പത്തു ലോകരാജ്യങ്ങളി നിന്നാണ് വരുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗം 2019 ലും 2020 ലുമായി പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇവയെല്ലാം. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാന്‍ അന്താരാഷ്ട്ര സംഘടനകള്‍ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ സമ്മേളനത്തി വിശദമായി ചര്‍ച്ച ചെയ്ത വസ്തുതയാണ് ആഗോള പ്രവാസ ഉടമ്പടിക്ക് ലഭിച്ച അംഗീകാരം. ലോകകേരളസഭയെ പോലുള്ള വേദികള്‍ രൂപീകരിക്കേണ്ടത് ഈ ഉടമ്പടി നടപ്പി വരുത്തുന്നതി സുപ്രധാനമാണ്. ആഗോളക്കരാര്‍ വരുന്നതിനു മുമ്പു തന്നെ കേരളം ദീര്‍ഘദൃഷ്ടിയോടെ ലോക കേരള സഭയ്ക്കു രൂപം നൽകി എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

തൊഴിൽ നിയമങ്ങളിൽ കാതലായ പരിഷ്കാരങ്ങള്‍ വരുത്തി തൊഴിലാളി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ യു എ ഇ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈന്‍റെയും ഖത്തറിന്‍റെയും പാത പിന്തുടര്‍ന്ന് സൗദി അറേബ്യയും കുവൈറ്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഫാല നിയമം പരിഷ്കരിക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നൽകുന്നുണ്ട്. എന്നാൽ ഉഭയകക്ഷി ഉടമ്പടികളുടെ അഭാവവും കോവിഡ് സമയത്തുണ്ടായ കൂട്ടപ്പിരിച്ചുവിടലുകളും ഗള്‍ഫ് മേഖലയിലെ കുടിയേറ്റത്തിന്‍റെ ചിത്രം സങ്കീര്‍ണ്ണമാക്കുന്നു.

പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ അനുമതികള്‍ വേഗത്തി ലഭ്യമാക്കാനും സിയാ , കണ്ണൂര്‍ ഏയര്‍പോര്‍ട്ട് എന്നിവയുടെയൊക്കെ മാതൃകയി സംവിധാനങ്ങള്‍ ഒരുക്കണം. ഒന്നാം ലോക കേരള സഭയുടെ നിര്‍ദ്ദേശം എന്ന നിലയി ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ടൂറിസം, തുറമുഖം, വിമാനത്താവളം, നിര്‍മ്മാണം, പശ്ചാത്തല വികസനം, മെഡിക്ക ഉപകരണങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലെ നിക്ഷേപക സാധ്യതകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ സംരഭമായി റസ്റ്റ്സ്റ്റോപ്പ് എന്ന പദ്ധതി അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്.

കേരളീയ പ്രവാസി സമൂഹത്തി നിന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ ഓരോ വര്‍ഷവും കേരളം കാണാന്‍ വന്നാ നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്കു അത് വലിയ ഉത്തേജനം ന കും. നമ്മുടെ പ്രവാസി സമൂഹം മനസ്സുവെച്ചാ കേരളീയരല്ലാത്തവരേയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിനു നമ്മുടെ വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. ടൂറിസം മേഖലയി നിക്ഷേപം നടത്താനായി പ്രവാസികളെ പ്രോത്സാഹിപ്പിക്കാന്‍ കൂടി നമുക്ക് കഴിയണം.

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബോധന പഠന നിലവാരത്തിന്‍റെ ഗുണമേന്മ വര്‍ധിപ്പിച്ച് അവയെ ആഗോള സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സ്ഥാപനങ്ങള്‍ പി പി പി മോഡലിലും സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും നടപ്പാക്കാന്‍ കഴിയും. പ്രവാസികള്‍ക്ക് ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളി മൂലധന നിക്ഷേപം നടത്താനാവും. അതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൂടാതെ പ്രവാസികളുടെ മക്കളെ നമ്മുടെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാനും കഴിയണം.

ലോകത്തെ മികച്ച സര്‍വ്വകലാശാലകളിലും ലബോറട്ടറികളിലും മറ്റും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരും വിദഗ്ദ്ധരുമുണ്ട്. അവരെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയി കുട്ടികളുടെ മെന്‍റര്‍മാരായും ഓണററി അധ്യാപകരായും പ്രയോജനപ്പെടുത്താനാകും. സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗത്തും വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് ഫെല്ലോഷിപ്പുകളും സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പരിപാടികളും ഏര്‍പ്പെടുത്താന്‍ നമുക്കു സാധിക്കണം.

നാല് മേഖലകളി വികസന മിഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളി പ്രവര്‍ത്തിക്കുന്ന പ്രവാസികളുണ്ടാകും. അവരുടെ അറിവും അനുഭവജ്ഞാനവും പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. ഉദാഹരണത്തിന്, കേന്ദ്രീകൃത മാലിന്യ സംസ്കരണം. അതിന്‍റെ പ്രസക്തിയെക്കുറിച്ച് നാട്ടി അവബോധം സൃഷ്ടിക്കാനും, സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകള്‍ ഒരുക്കാനും ഒക്കെ ആ മേഖലയി പ്രവൃത്തി പരിചയമുള്ള പ്രവാസികള്‍ക്കു കഴിയും. നിര്‍മ്മാണ രംഗത്താകട്ടെ നൂതന സാങ്കേതിക വിദ്യകള്‍, പ്രീഫാബ്റിക്കേറ്റഡ് ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ രീതികള്‍ എന്നിവ ഉപയോഗിക്കുന്ന കാര്യത്തിലും ആ മേഖലയി വൈദഗ്ദ്ധ്യമുള്ള പ്രവാസികള്‍ക്ക് മികച്ച സംഭാവനകള്‍ ന കാന്‍ കഴിയും. മത്സ്യബന്ധന മേഖലയി ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഈ മേഖലയി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ അനുഭവജ്ഞാനം പങ്കുവയ്ക്കുന്നത് വഴി നമ്മുടെ തീരമേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കാന്‍ കഴിയും.
2018 ലെ കേരളാ മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം ഏതാണ്ട് 13 ലക്ഷം പ്രവാസികള്‍ തിരികെയെത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തി പ്രവാസികളുടെ മടങ്ങിവരവ് ത്വരിതപ്പെടും എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ജാഗ്രത പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 17 ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചെത്തിയത്.
പുനരധിവാസത്തിന്‍റെ പ്രധാന ഉത്തരവാദിത്വവും ചുമതലകളും ഏറ്റെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും നാളിതുവരെ പുനരധിവാസത്തിനായി പണം ചിലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം ഇന്ത്യയി പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികള്‍ നിലവിലുള്ള ഏക സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിലേക്കുള്ള പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങിവരവും അതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളും ഇതിന്‍റെയൊക്കെ പശ്ചാത്തലത്തി കേരളത്തിലെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളും ലോകം ഉറ്റു നോക്കുന്നുണ്ട്.

ഒറ്റത്തവണ സാമ്പത്തിക സഹായവും മറ്റ് അടിയന്തിര സഹായങ്ങളും നിലനിര്‍ത്തേണ്ടതുണ്ട്. എന്നാ അതേസമയം ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണം. അവ രണ്ടു തരത്തി നടപ്പാക്കാം. ഒന്ന്, ഗള്‍ഫി കുറഞ്ഞകാലം (6 വര്‍ഷം വരെ) ജോലിയെടുത്തു തിരിച്ചെത്തിയവര്‍ക്കുള്ള സാമ്പത്തിക പുനരധിവാസ പദ്ധതികള്‍. മറ്റൊന്ന്, ദീര്‍ഘകാലം തൊഴിലെടുത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള സാമ്പത്തിക-സാമൂഹിക പദ്ധതികള്‍. ഇവയൊക്കെ തന്നെ സുസ്ഥിര-ദീര്‍ഘകാല-സഹകരണ പുനരധിവാസ പദ്ധതികളായി വേണം വിഭാവനം ചെയ്യേണ്ടത്.
ഇനി വരുന്നത് ഹ്രസ്വകാല കുടിയേറ്റങ്ങളുടെ കാലമാണ്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളും തൊഴിലുകളും മാറുകയാണ്. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുതിയ റിക്രുട്ട്മെന്‍റ് പദ്ധതികളും നൈപുണ്യ വികസനവും നടപ്പിലാക്കുക എന്നത് ലോക കേരള സഭയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളി ഒന്നാകണം. നോര്‍ക്ക് റൂട്ട്സ്, ഒഡേപെക് (ഛഉഋജഋഇ) തുടങ്ങിയ സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്‍റ് മേഖലയി മുന്‍കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുത സജീവമായി ഇടപെടുന്നുണ്ട്.

സ്ഥിരം ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് മാറി യുറോപ്യന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലയാളി തൊഴിലാളികള്‍ കൂടുതലായി കുടിയേറുന്നുണ്ട്. ഇത്തരം അവസരങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ നൈപുണ്യ പരിശീലനം നടത്തുന്നതിനും ഉള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി സമഗ്ര റിക്രൂട്ട്മെന്‍റ് നയം രൂപീകരിക്കുകയും സര്‍ക്കാര്‍ ഏജന്‍സികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഭാവി പ്രവാസം മുന്നി കണ്ട് ഇടപെട നടത്തേണ്ട മറ്റൊരു മേഖല വിദ്യാര്‍ത്ഥി കളുടെ കുടിയേറ്റം ആണ്. ഗുണമേന്മയുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം (ൂൗമഹശ്യേ ൗറെേലിേ ാശഴൃമശേീി) ആയിരിക്കണം നമ്മുടെ ലക്ഷ്യം.
കേരളത്തിന്‍റെ കലാ-സാംസ്കാരിക ശാക്തീകരണത്തി പ്രവാസികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. കേരളത്തിന്‍റെ കലാരൂപങ്ങളെ ലോകം മുഴുവന്‍ എത്തിക്കാനും അതുവഴി കലാകാരന്മാരെ സഹായിക്കാനും കഴിയും. അവയ്ക്കായി അവതരണവേദികള്‍ ഉണ്ടാക്കാനും അതുവഴി വിവിധ കലകളെ പ്രോത്സാഹിപ്പിക്കാനും കഴിയേണ്ടതുണ്ട്.
ആധുനിക ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ഡിജിറ്റ എന്‍റര്‍റ്റെയ്ന്‍മെന്‍റ്. കലകളുടെ മേഖലയിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളി ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തി നിന്നും നിശ്ചിത പ്രതിഫലം ഈടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനുള്ള ഒരു ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയും. ഇത് കേരളത്തിന്‍റെ സര്‍ഗ്ഗാത്മക വ്യവസായവും, സമ്പദ്ഘടനയും പുഷ്ടിപ്പെടുത്താന്‍ ഉപകരിക്കും. ഇതിനായി സാംസ്കാരിക, ഉന്നത വിദ്യാഭ്യാസ, വിനോദസഞ്ചാര വകുപ്പുകളുടെയും, വിവിധ സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തി ഒരു കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.

മൂന്നാം ലോക കേരള സഭ
ലോക കേരള സഭയുടെ ഏറ്റവും പ്രധാന ഇടപെടൽ നയരൂപീകരണത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്. കഴിഞ്ഞ രണ്ടു ലോക കേരള സഭകളിലും സംഭവിച്ചത് പോലെ തിരഞ്ഞെടുത്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ ഇത്തവണയും ഉണ്ടാകും. വിഷയ മേഖലകളിലെ ചര്‍ച്ചകള്‍ ഫലവത്താകുവാന്‍ വിഷയാടിസ്ഥാനത്തിലുള്ള കുറിപ്പുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ്. കൂടാതെ ഓരോ വിഷയങ്ങളിലും ചുമതലപ്പെട്ട മന്ത്രിമാരും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും മറ്റു വിദഗ്ദ്ധരും ചര്‍ച്ചകളി പങ്കാളികളാകും.
ചര്‍ച്ചയ്ക്കു വരുന്ന ഒട്ടേറെ കാര്യങ്ങള്‍ നയപരമായ തീരമാനങ്ങളും നിയമനിര്‍മ്മാ ണവും ആവശ്യമുള്ളവയായിരിക്കും. അവയി ചിലതെങ്കിലും അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും തീരുമാനമെടുക്കേണ്ട കാര്യങ്ങളായിരിക്കും. ഇത്തരമൊരു പരിശ്രമത്തിനു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം ന കും. ചര്‍ച്ചയി നിന്ന് ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങളി ചിലതു സംസ്ഥാന തലത്തി തീരുമാനം എടുക്കേണ്ടവയായിരിക്കും. അതിന് ഉപകരിക്കും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യം. ചര്‍ച്ചകളിലെ അവരുടെ പങ്കാളിത്തം, വകുപ്പുകള്‍ തമ്മിലുള്ള ഏകോപന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

എട്ടു വിഷയ മേഖലകള്‍ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് ചര്‍ച്ച ചെയ്യുക. ചര്‍ച്ചകളി നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച ശേഷമേ ഈ സമീപന രേഖ പൂര്‍ണ്ണമാവുകയുള്ളൂ.

ഇവിടെ നടക്കുന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഒരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. നേരത്തെ സൂചിപ്പിച്ചതു പോലെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഒരു നവകേരളം ഒരുക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിനായി ഉന്നതവിദ്യാഭ്യാസം, കാര്‍ഷിക മൂല്യോത്പാദനം, വ്യവസായം, സേവനം, വിനോദസഞ്ചാരം എന്നീ മേഖലകളി സവിശേഷമായി ഇടപെടുകയാണ്. അതുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ ഈ സമീപന രേഖയുടെ നാലാം ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നവകേരള നിര്‍മ്മിതിയുമായി പ്രവാസികളെ ക്രിയാത്മകമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യമായിരിക്കണം ഈ സമ്മേളനത്തിന്‍റെ ചര്‍ച്ചയ്ക്ക് ഉണ്ടായിരിക്കേണ്ടത്.

ആ വിധത്തിൽ കേരളത്തെയും ലോകത്താകെയുള്ള മലയാളികളെയും നവകേരളത്തിലേക്കു നയിക്കുന്ന സമ്പുഷ്ടമായ ചര്‍ച്ചകള്‍ക്ക് ഈ സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയോടെ സമീപനരേഖയുടെ കരട് മൂന്നാം ലോക കേരള സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.