US
  • inner_social
  • inner_social
  • inner_social

ടെക്‌സസില്‍ ട്രക്കിനുള്ളിൽ 46 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ

അമേരിക്കയിലെ ടെക്‌സസിൽ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്‌സസിലെ സാൻ അന്റോണിയോ നഗരത്തിന് സമീപം കൂറ്റൻ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്കെത്താനുള്ള ശ്രമത്തിനിടെ ട്രക്കിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്നാണ് വിവരം..

റെയിൽ‌വേ ട്രാക്കുകൾക്ക് അടുത്തായി കണ്ടെത്തിയ ട്രക്കിൽ “ശവശരീരങ്ങളുടെ കൂമ്പാരങ്ങൾ” കണ്ടെത്തിയെന്നും, ട്രക്കിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും സാൻ അന്റോണിയോ അ​ഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു പുറമെ ട്രെയിലറിനുള്ളിൽ കണ്ടെത്തിയ 16 പേരെ സൂര്യാഘാതമേറ്റതും ശോഷിച്ചതുമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരിച്ചവരിൽ കുട്ടികളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.

വൈകുന്നേരം 6 മണിക്ക് മുമ്പ് ട്രക്കിൽ നിന്ന് സഹായത്തിനായുള്ള ഒരു നിലവിളി കേട്ടതായി സമീപ പ്രദേശത്തുള്ള ഒരു തൊഴിലാളി പറയുകയുണ്ടായതായി സാൻ അന്റോണിയോ പോലീസ് മേധാവി വില്യം മക്മാനസ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയാണ് ഭയാനകമായ രംഗം കണ്ടെത്തിയത്.കഴിഞ്ഞ കുറച്ച് ദിവസമായി കടുത്ത ചൂടാണ് ടെക്‌സസിലുള്ളത്. അതുകൊണ്ട് ട്രക്കിനുള്ളിലുണ്ടായിരുന്നവര്‍ ചൂട് കാരണം ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.