ടോക്യോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ‘വെള്ളിത്തിളക്കം’. വനിതാ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ചു കൊണ്ടാണ് ഇന്ത്യ ഇന്ന് മെഡൽ വേട്ട ആരംഭിച്ചത്. വനിതാ ടേബിള്‍ ടെന്നീസിലാണ് ഇന്ത്യയുടെ ഭാവിന പട്ടേലിന് വെളളി ലഭിച്ചത്. ഭാവിനാ ബെൻ പട്ടേലിനു പിന്നാലെ ഇന്ത്യയ്ക്ക് ഒരു വെള്ളിയും വെങ്കലവും കൂടി ഇന്ന് ലഭിച്ചു.
ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഷാങ് മിയാവോയെ പരാജയപ്പെടുത്തിയാണ് ഭാവിന ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഴൂ യിങിനോട് പരാജയപ്പെടുകയായിരുന്നു.
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഒളിമ്പ്യന്‍ നേഹ ശര്‍മ്മ, ഉള്‍പ്പടെയുളളവര്‍ ഭാവിനയുടെ നേട്ടത്തില്‍ അഭിനന്ദിച്ചു.
പുരുഷവിഭാഗം ഹൈജംപിൽ നിഷാദ് കുമാറാണ് വെള്ളി നേടിയത്. ഹൈജംപ് ഫൈനലിൽ 2.06 മീറ്റർ ഉയരം താണ്ടി ഏഷ്യൻ റെക്കോർഡിന് ഒപ്പമെത്തിയ പ്രകടനത്തോടെയാണ് നിഷാദ് കുമാർ വെള്ളി സ്വന്തമാക്കിയത്. ഡിസ്ക്സ് ത്രോയിൽ ഇന്ത്യയുടെ വിനോദ് കുമാറാണ് വെങ്കലം നേടിയത്. 19.91 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പായിച്ച വിനോദ് കുമാർ, ഏഷ്യൻ റെക്കോർഡ‍് സഹിതമാണ് വെങ്കലം നേടിയത്. പോളണ്ടിന്റെ പീറ്റർ