US
  • inner_social
  • inner_social
  • inner_social

ലോകസമാധാനത്തിന് വേണ്ടി ഒരുമിച്ച് പ്രയത്നിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈറ്റ് ഹൗസിലെത്തി. ലോകസമാധാനത്തിന് വേണ്ടി ഒരുമിച്ച് പ്രയത്നിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമെന്ന് അദ്ദേഹം പറഞ്ഞു. യു എസിൽ തനിക്ക് ലഭിച്ച . ഊഷ്മളമായ സ്വീകരണത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.മിലിറ്ററി ഗൺ സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്.

‘പ്രധാനമന്ത്രിയായതിന് ശേഷം ഞാൻ പലതവണ വൈറ്റ് ഹൗസ് സന്ദർശിച്ചിട്ടുണ്ട്. ഇത്രയും വലിയ അളവിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനായി വൈറ്റ് ഹൗസിന്റെ കവാടം തുറക്കുന്നത് ഇതാദ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു.ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നത്. പ്രതിരോധ മേഖലയിൽ ഉൾപ്പടെ നിർണായക കരാർ ഇരുവരും ചേർന്ന് ഒപ്പുവെക്കുമെന്നാണ് വിവരം. കൂടാതെ എച്ച് 1 ബി വിസാ മാനദണ്ഡങ്ങളിൽ ഉൾപ്പടെ വൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം

ഒരു ദിവസത്തിനിടെ മോദിയും ബൈഡനും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധം, ബഹിരാകാശം, ഊർജം, നിർണായക സാങ്കേതിക വിദ്യകൾ തുടങ്ങി പല മേഖലകളിലും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇരുവരും ചർച്ച നടത്തുന്നത്. പ്രതിനിധി തല ചർച്ചകൾക്ക് മുൻപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ബൈഡനെ മോദി നേരിട്ട് കണ്ടിരുന്നു. അതെ സമയം “യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ്, ” എന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘പ്രധാനമന്ത്രി മോദി, വൈറ്റ് ഹൗസിലേക്ക് സ്വാഗതം. അമേരിക്കൻ സന്ദർശനത്തിൽ നിങ്ങളെ ഇവിടെ ആദ്യമായി ആതിഥേയത്വം വഹിക്കുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്, ”ബൈഡൻ പറഞ്ഞു. താൻ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയതെന്ന് ബൈഡൻ പറഞ്ഞു.