ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിച്ച് കമല ഹാരിസ് അന്താരാഷ്ട്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ഭീകരവാദ സംഘടങ്ങള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെച്ച നേതാക്കള്‍ ഇരു രാജ്യങ്ങളിലെയും കോവിഡ് സാഹചര്യവും ചര്‍ച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ സഹകരണം, പുതിയ സാങ്കേതിക വിദ്യ, ആരോഗ്യ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിനോട് കമല ഹാരിസ് യോജിച്ചു. ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദം. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പാകിസ്ഥാനില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യുഎസിനുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു.