• inner_social
  • inner_social
  • inner_social

ഭൂചലനവും, സുനാമി മുന്നറിയിപ്പും; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും.

വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻ എച്ച് കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതുപോലെ, 5 മീറ്റർ വരെ ഉയരമുള്ള സുനാമി ഇഷികാവ പ്രിഫെക്ചറിലെ നോട്ടോയിൽ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്‍ എച്ച് കെ റിപ്പോർട്ട് അനുസരിച്ച്, ഇഷികാവ പ്രിഫെക്ചറിലെ വാജിമ സിറ്റിയുടെ തീരത്ത് 1 മീറ്ററിലധികം ഉയരമുള്ള തിരമാലകൾ അടിച്ചിട്ടുണ്ട്.

അതെ സമയം ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ഭൂകമ്പ മേഖലയിൽ അസ്വാഭാവികതയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 2024 ലും കാനഡയില്‍ രക്ഷയില്ല: കൂടുതല്‍ വിയർക്കും, കൂടാന്‍ പോകുന്നത് വിവിധ ഫീസുകള്‍ വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ തീരത്തെ ഗാങ്‌വോൺ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കടൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. . ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.