US
  • inner_social
  • inner_social
  • inner_social

‘മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ല’; സ്റ്റാന്‍ഡ് ന്യൂസില്‍ നടത്തിയ റെയ്ഡിനെതീരെ അമേരിക്ക

മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ലെന്ന് അമേരിക്ക. ഹോങ്കോങിലെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ സ്റ്റാന്‍ഡ് ന്യൂസില്‍ നടത്തിയ റെയ്ഡിനെ വിമര്‍ശിച്ചുകൊണ്ടാണ് അമേരിക്കയുടെ പ്രതികരണം. രാജ്യദ്രോഹപരമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് ഹോങ്കോങിലെ സ്റ്റാൻഡ് ന്യൂസ് മാധ്യമ സ്ഥാപനത്തിൽ റെയ്‌ഡ് നടത്തി മുതിർന്ന ജീവനക്കാരെയടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു അടുത്തിടെ പ്രാബല്യത്തിൽ വന്ന ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ഹോങ്കോങ് ഭരണകൂടം നഗരത്തിൽ ഉയർന്നുവരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നെന്ന വിമർശനങ്ങൾക്കിടയാണ് പുതിയ സംഭവം. സ്റ്റാൻഡ് ന്യൂസിന്റെ ആക്ടിങ് ചീഫ് എഡിറ്റർമാരായ ചുങ് പുയികൂൻ, പാട്രിക് ലാം എന്നിവരും ബോർഡ് അംഗങ്ങളായ മാർഗരറ്റ് എൻ.ജി, ക്രിസ്റ്റീൻ ഫാങ്, ചോ താറ്റ് ചി, പോപ്പ് താരവും ഡെമോക്രസി ഐക്കണുമായി അറിയപ്പെടുന്ന ഡെനിസ് ഹോയും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം.

രാജ്യദ്രോഹപരമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. 200ൽ ഏറെ പൊലീസുകാരാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. തുടർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് സ്റ്റാന്‍ഡ് ന്യൂസ് പൂട്ടുകയാണെന്നു കാണിച്ച് പത്രം അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഹോങ്കോങിലെ ജനാധിപത്യ അനുകൂല മാധ്യമ സ്ഥാപനമായിരുന്നു സ്റ്റാൻഡ് ന്യൂസ്. ഇതിന് മുൻപും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹോങ്കോങിലെ പ്രമുഖ മാധ്യമസ്ഥാപനമായ ആപ്പിൾ ഡെയിലിയിലും റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. ചൈനയുടേയും ഹോങ്കോങ്ങിന്റെയും നടപടികള്‍ തിരുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.

അതേസമയം മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത നടപടിയെ കുറ്റപ്പെടുത്തുന്നവരെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. നടപടി തീര്‍ത്തും നീതിയുക്തമാണെന്നാണ് ഹോങ്കോങ്ങിലെ ചൈനീസ് അധികൃതര്‍ പ്രതികരിച്ചത്. രാജ്യദ്രോഹ കുറ്റത്തിനു പുറമെ, ചൈനീസ് ഗവണ്‍മെന്റിനു നേരെ അക്രമത്.