ഇറാന്റെ ത്രസിപ്പിക്കുന്ന ജയം, അതൊരു ജനതയുടെ നിലനിൽപ്പിനായുള്ള ജീവിത സമരം കൂടിയാണ്

ഇംഗ്ലണ്ടിനോട് ഏറ്റ വൻ പരാജയത്തിന്റെ ക്ഷീണം വെയിൽസിനോട് തീർത്ത് ഇറാൻ. എതിരില്ലാത്ത രണ്ട് ഗോളിനാണ് വെയിൽസിനെതിരെ ഇറാന്റെ ജയം. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി റൂഷ്ബെഹ് ചെഷ്മിയും റാമിൻ റെസായേനുമാണ് ഗോൾ നേടിയത്. മികച്ച മുന്നേറ്റങ്ങളുമായി ഇറാൻ നിരന്തരം വെയ്ൽസിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
86 ാം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ വെയ്ൻ ഹെനെസെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത്ത് വെയിൽസിന്‌ കനത്ത പ്രഹരമായി.

ഇറാൻ-വെയിൽസ് മത്സരത്തെ കുറിച്ച് അഷ്‌കർ കെ എ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

വളരെ ഇമോഷണൽ ആയ സാഹചര്യങ്ങളിലൂടെയാണ് ഇറാൻ ഫുട്‍ബോൾ ടീമും അതിന്റെ ആരാധകരും കടന്ന് പോവുന്നത്. ഇറാൻ ജയിക്കുന്ന സമയത്തും ഇറാനിലെ സഹദാൻ എന്ന പ്രദേശത്ത് പ്രക്ഷോഭകർക്ക് നേരെ സിവിൽ ഡ്രസ്സിട്ട സദാചാര പോലീസ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ള ടെലഗ്രാം ചാനലുകളിൽ വന്നുകൊണ്ടിരിക്കുകയാണ്. അവരുടെ മുൻ നാഷണൽ ഫുട്‌ബോൾ താരം വെരിയ ഗഫൂരി അറസ്റ്റ് ചെയ്യപ്പെട്ടതും വാർത്തയാണ്.

പ്രക്ഷോഭത്തിന് ഒപ്പമാണ് തങ്ങൾ എന്ന് ക്യാപ്റ്റൻ ഇഹ്‌സാൻ അജ്‌സാഫി പറഞ്ഞും ദേശീയ ഗാനം ബഹിഷ്കരിച്ച് ടീമൊന്നാകെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് അവർ ആദ്യ കളിക്ക് ഇറങ്ങിയത്. അത് തന്നെ വലിയ റിസ്കാണ് ഇറാനിൽ. അത് കൂടാതെ വെസ്റ്റേൺ മാധ്യമങ്ങൾ കോച്ചിനും കളിക്കാർക്കുമുണ്ടാക്കുന്ന സമ്മർദ്ദം വേറെ. ഇതിനിടയിൽ കളിക്കുയാണ് അവർ. ഇന്നത്തെ ജയം താരങ്ങൾ തന്നെ കരഞ്ഞുകൊണ്ട് സ്വീകരിക്കുന്നത് അതുകൊണ്ടാണ്. ഇന്നത്തെ കളിയിലും ദേശീയ ഗാന സമയത്ത് കൂക്കി വിളിച്ചും വിസിലടിച്ചും ചിലർ കരഞ്ഞുമാണ് എതിരേറ്റത്. വലിയൊരു വിഭാഗം ഇറാൻ ജനതക്കും ആ അന്യത ബോധം പ്രകടമാണ്.

വെസ്റ്റിന്റെ ഒരു ആത്മാർത്ഥതയുമില്ലാത്ത വോക് രാഷ്ട്രീയം പ്രൊപ്പഗണ്ടയായി ലോകകപ്പിനിടെ പ്രയോഗിക്കാൻ ശ്രമിക്കുന്നത് പോലെയല്ല ഇറാൻ വിഷയം. അതൊരു ജനതയുടെ നിലനിൽപ്പിനായുള്ള ജീവിത സമരവും സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഭരണക്കൂടത്തെ തന്നെ ഡിനൗൺസ്‌ ചെയ്തും വെല്ലുവിളിച്ചും നടത്തുന്ന പോരാട്ടവുമാണ്. അതിനൊപ്പമാണ് ഞാൻ.

ഇറാൻ ഫുട്‌ബോൾ ടീമിന് അഭിനന്ദനങ്ങൾ.

https://www.youtube.com/watch?v=P9mn6lAKw6E