Preview – യൂറോപ്യൻ വമ്പന്മാർ ഇന്ന് കളത്തിൽ, ജർമനി- ജപ്പാൻ പോരാട്ടം തീപാറും

യൂറോപ്യൻ വമ്പന്മാർ ഇന്ന് കളത്തിൽ, ജർമനി- ജപ്പാൻ പോരാട്ടം തീപാറും. ഖത്തർ ലോകകപ്പിലെ മരണഗ്രൂപ്പിലെ പോരാട്ടങ്ങൾക്ക് ഇന്നുതുടക്കം. ആദ്യ മൽസരത്തിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിടും. മുൻ ചാമ്പ്യന്മാരായ ജർമനി ഏഷ്യൻ കുതിരകളായ ജപ്പാനെ നേരിടും. സ്പെയിനും കോസ്റ്റാറിക്കയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാകും. ബെൽജിയവും കാനഡയും ആണ് ഇന്ന് ഏറ്റു മുട്ടുന്ന മറ്റു ടീമുകൾ.

മൊറോക്കോ Vs കോയേഷ്യ:
ക്രൊയേഷ്യ മികച്ച കളിക്കാർ നിറഞ്ഞ ടീമാണ്. ഡിഫൻഡേർസ് ലോവ്റൻ , പൊസിഷൻ തെറ്റാത്ത വിദ. മിഡ്ഫീല്ഡര്മാരായ ഏതുസമയവും മികച്ചൊരു പാസ്സുകൊണ്ട് സ്‌ട്രൈക്കറെ കൊണ്ട് ഗോളടിപ്പിക്കാനറിയുന്ന ലുക്കാ മോഡ്രിച് , കോവാസിച്. സ്‌ട്രൈക്കർമാരായ പെരിസിച് , കറാമറിക് എന്നിവരും. ഇഷ്ടം ഇൻവിസിബിളായി മിഡ്ഫീൽഡിലെ എല്ലാ പണിയുമെടുക്കാൻ സാധ്യതയുള്ള ഇന്റർ മിലാൻ പ്ലെയർ ബ്രോസോവിച് നെ എങ്ങിനെ പൊസിഷൻ ചെയ്യുമെന്ന് കാണാനാണ്.

വമ്പന്മാർ സൂക്ഷിക്കേണ്ട സ്പിരിറ്റഡ് ടീമാണ് മൊറോക്കോ. തോൽക്കുകയാണെങ്കിലും ഒരു ക്ലബ് ഫുട്‍ബോൾ മോഡലിൽ തകർത്തു കളിക്കാറുണ്ട്. സ്കിൽഫുൾ പ്ലെയർ ഹകീം സിയാച് , കൂടെ സെൻട്രൽ സ്‌ട്രൈക്കർ യൂസഫ് അൽ നെസിരി, അദ്ധ്വാനിച്ചു കളിക്കുന്ന അഷ്‌റഫ് ഹകിമി ഒപ്പം ഇപ്പോഴും നൂറുശതമാനവും നൽകുന്ന സോഫ്‌യാൻ അംറാബാത് എന്നിവരായിരിക്കും മുതൽക്കൂട്ട്. ഫിനിഷിങ് കൃത്യമായാൽ പേടിക്കേണ്ട ടീമാണ് മൊറോക്കോ , ഇവർ ഗ്രൂപ് കടന്നെങ്കിലെന്ന് തന്നെയാണ് ആഗ്രഹം.

ജർമനി Vs ജപ്പാൻ :
ആദ്യകളിയിലെ ഷോക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്നു ജർമ്മനിക്ക് മനസ്സിലാകുന്നുണ്ടാകും. ജോഷുവ കിമ്മിച് , ഗുണ്ടോൻഗൻ എന്നിവരുടെ കയ്യിലായിരിക്കും കണ്ട്രോൾ ഒപ്പം ന്യൂയർ , റൂഡിഗർ എന്നിവരും. സനേ , ഗാൻബ്രി , ഹാവേർട്സ് എന്നിവരിൽ ആരെയൊക്കെ പിന്തള്ളിയാണ് മുള്ളറെ ഇറക്കുക എന്ന് കാണാം. സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ ഏറെ ഡിസിപ്ലിനോടെ കളിക്കുന്ന മിനാമിനോ കുബോ എന്നിവരുള്ള മുന്നേറ്റവും മായ യോഷിദ , ടോമിയാസു , നഗമോടോ എന്നീ പരിചയ സമ്പത്തുള്ള ജപ്പാൻ പ്രതിരോധവും തലവേദനയാകും.

സ്‌പെയ്ൻ vs കോസ്റ്റാറിക്ക:
സ്‌പെയ്ൻ പൊസിഷൻ ഫുട്‍ബോൾ കളിക്കുമെന്നുറപ്പുള്ളത് കൊണ്ട് കോസ്റ്റാറിക്ക വഴങ്ങാതിരിക്കാൻ നോക്കും. ബുസ്കെറ്റ്‌സ് – പെഡ്രി – ഗവി – അൻസു ഫാത്തി എന്നീ ബാഴ്‌സക്കാർ ഒരുമിച്ചു കളിക്കുമോ എന്തോ. പന്ത് മുഴുവൻ സമയം കയ്യിൽ വെച്ചാലും കെയ്‌ലർ നവാസ് എന്ന ഗോൾകീപ്പറെ മറികടന്ന് ആര് ഗോളടിക്കും എന്നാണു കഥയിലെ ആകെയുള്ള ചോദ്യം. മൊറാട്ട കളിക്കുന്നെകിൽ നിർഭാഗ്യം ഇല്ലാതിരിക്കട്ടെ.

ബെൽജിയം Vs കാനഡ:
കോര്ടിയോസ് ചാമ്പ്യൻസ് ലീഗ് ഫോം തുടരുന്നുവെങ്കിൽ പന്ത് വലയിൽ കയറാൻ വലിയ പാടാണ്. കെവിൻ ഡിബ്ര്യൂനെ , ടിലമെൻസ് / വിറ്റ്സൽ എന്നിവരുടെ കോൺട്രോളിലുള്ള മിഡ് ആണ് മെയിൻ. ഹസാർഡും ലുകാകുവും പഴയ പ്രതാപം കാണിക്കുമോ എന്ന് കാണാം. ഏറ്റവും പേടിക്കേണ്ട അപ്രതീക്ഷിതമായി കളിച്ചേക്കാവുന്ന ടീമാണ് കാനഡ എന്നും പറയപ്പെടുന്നുണ്ട്. ഏവരും കാത്തിരിക്കുന്ന പറന്നു കളിക്കുന്ന ബയേണിന്റെ ബാക്ക് അൽഫോൻസോ ഡേവിസ്, കൂടെ ഫ്രഞ്ച് ക്ലബ് ലിലിക്ക് വേണ്ടി 41 ഗോളുകളടിച്ച ജോനാതൻ ഡേവിഡ് എന്ന 22 കാരനും ചിലപ്പോൾ കളിപ്പിച്ചേക്കാവുന്ന സിലി ലാറിൻ എന്ന ക്ലിനിക്കൽ ഫിനിഷരെയും പിടിച്ചുകെട്ടുകയും വേണ്ടി വരും.