എം എ യൂസഫലിയുടെ യു എ ഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വി പി എസ് ഹെല്‍ത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അര്‍ഹരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് hope@vpshealth.com എന്ന ഇമെയിലില്‍ ആവശ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം.
ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യു എ ഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ എം എ യൂസഫലിയുടെ യു എ ഇയിലെ ശ്രദ്ധേയമായ 50 വര്‍ഷത്തെ സാന്നിധ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോ. ഷംഷീര്‍ ഗോള്‍ഡന്‍ ഹാര്‍ട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താന്‍ ഭാരിച്ച ചെലവ് വരുന്നതിനാല്‍ പ്രതിസന്ധി നേരിടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.
എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം എ യൂസഫലിയുടെ യു എ ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞിരുന്നു.