• inner_social
  • inner_social
  • inner_social

പ്രവാസികൾ എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; നസീർ ഹുസൈൻ സംസാരിക്കുന്നു

വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് അമേരിക്കൻ പ്രവാസിയും, നവമാധ്യമരംഗത്ത് ആക്റ്റീവ് ആയി ഇടപെടുന്ന നസീർ ഹുസൈൻ കിഴക്കേടത്ത് സംസാരിക്കുന്നു. വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ടത് ഓരോ മലയാളികളുടെയും കർത്തവ്യമാണ്. വയനാട്ടിൽ പൊലിഞ്ഞ 300ഓളം ജീവനുകള്‍ക്ക് പകരമാകില്ലെങ്കിലും, ഇനിയും ജീവിക്കാനുള്ളവരെ സംരക്ഷിച്ചും ധൈര്യം നല്‍കിയും കൂടെയുണ്ടെന്ന് തെളിയിച്ചും ഒപ്പം നില്‍ക്കണ്ടത് അത്യാവശ്യമാണ്. അതിനാണ് വയനാടിനെ സഹായിക്കാന്‍ സന്നദ്ധരാകുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

വീഡിയോ കാണാം