റെസിഡൻഷ്യൽ വിസ ഹോള്‍ഡേഴ്സിന് റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച് യുഎഇ

ആറു മാസത്തിലധികം രാജ്യം വിട്ട് പുറത്തു താമസിക്കുന്ന റെസിഡൻഷ്യൽ വിസ ഹോള്‍ഡേഴ്സിന് എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച് യുഎഇ. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. രാജ്യം വിട്ട് തുടര്‍ച്ചയായി 150 ദിവസം പുറത്ത് താമസിക്കുന്ന യുഎഇ വിസാ ഹോള്‍ഡേഴ്സിന്റെ വിസ സ്വാഭാവികമായി റദ്ദാക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പുതിയ നീക്കം റസിഡൻഷ്യൽ ഹോൾഡേഴ്‌സിന് ഇത് വലിയ അനുഗ്രഹമാകും.

രാജ്യം വിട്ടുനില്‍ക്കുന്ന താമസ വിസാ ഹോള്‍ഡേഴ്സിന് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ മതിയാകുമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. പ്രൈമറി വിസാ ഹോള്‍ഡേഴ്സിനും അവരുടെ കുടുംബത്തിനും അതേ താമസവിസയില്‍ തന്നെ യുഎഇയിലെ അവരുടെ താമസം തുടരാന്‍ അനുവദിക്കുന്നതാണ് എന്‍ട്രി പെര്‍മിറ്റ്. അതേസമയം ഇത്തരത്തില്‍ റിഎന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാന്‍ മതിയായ കാരണം വ്യക്തമാക്കണം എന്ന നിബന്ധനയും മുന്നോട്ടുവെയ്ക്കുന്നുണ്ട്.