US
  • inner_social
  • inner_social
  • inner_social

യു എസ് പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് അമേരിക്കൻ മലയാളികളുടെ സംഘടന ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ. ഈ മാസം ഒന്നാം തീയതിയായിരുന്നു ഇരുവരും നേരിൽ കണ്ടത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിച്ചു എന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. അമേരിക്കയിലുളള ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമം, വളർച്ച എന്നിവയെക്കുറിച്ച് വളരെ ആകാംക്ഷയോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് സംസാരിച്ചതെന്നും ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.

സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റിഫൻ ലോക കേരളസഭ അംഗം കൂടിയാണ്. അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.