മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി( രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ രജ്ഞിത്തിനെ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അടുത്തിടെയാണ് രജ്ഞിത്ത് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഇത് രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങുന്നത്. രജ്ഞിത്ത്, തത്സമയ നറുക്കെടുപ്പ് കണ്ടിരുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ അക്കൗണ്ടന്റാണ്.സമ്മാനത്തുക തന്റെ അഞ്ചു സുഹൃത്തുക്കളുമായി പങ്കിടുമെന്ന് രഞ്ജിത്ത് പറഞ്ഞു.
രണ്ടാം സമ്മാനം നേടിയത് 153520 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. 021681 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായ 90,000 ദിര്‍ഹത്തിന്റെ സമ്മാനം 254527 എന്ന ടിക്കറ്റ് നമ്പരിന് ഉടമയായ ഇന്ത്യക്കാരി പ്രിയങ്ക ആന്റോയ്ക്കാണ് ലഭിച്ചത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഗ്രിഗറി സാങ് വാങ്ങിയ 166271 നമ്പര്‍ ടിക്കറ്റ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായി.