യു എ ഇ സ്വദേശിവൽക്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും

യു എ ഇയിൽ ഇപ്പോൾ കൂടുതൽ കമ്പനികൾ സ്വദേശിവൽക്കരണ നിയമങ്ങൾക്ക് വിധേയമാണെന്ന് ഹ്യുമൻ റിസോഴ്‌സസ് ആൻഡ് എമിറൈറ്റേസേഷൻ മന്ത്രാലയം, ഇതിന്റെ ഭാഗമായി ചെറുകിട സ്ഥാപനങ്ങളിലും നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 20 മുതൽ 49 ഓളം ജീവനക്കാരുള്ള 12,000 ത്തിലധികം സ്വകാര്യ കമ്പനികളെ എമിറേറ്റൈസേഷനിൽ ഉൾപ്പെടുത്തും. 2024 ലും 2025 ലും ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കണമെന്നാണ് 12,000-ലധികം സ്വകാര്യ കമ്പനികൾക്ക് ഡിജിറ്റൽ സംവിധാനം വഴി മന്ത്രാലയം അടുത്തിടെ നൽകിയ അറിയിപ്പ്.

ധനകാര്യം ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ, സാങ്കേതിക പ്രവർത്തനങ്ങൾ; അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവർത്തനവും, കലയും വിനോദവും, നിർമ്മാണം, തുടങ്ങി വിവിധ മേഖലകളിലെ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. നഫീസ് പ്ലാറ്റ്‌ഫോം നൽകുന്ന പിന്തുണ പ്രയോജനപ്പെടുത്തണമെന്നും, പ്രസ്തുത പ്ലാറ്റഫോമിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. നഫീസ് പ്ലാറ്റ്‌ഫോം നൽകുന്ന പിന്തുണ പ്രയോജനപ്പെടുത്തണമെന്നും, കമ്പനികൾ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങളെക്കുറിച്ചും, എമിറേറ്റൈസേഷനുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന് പരിശീലന ശിൽപശാലകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഹ്യുമൻ റിസോഴ്‌സസ് ആൻഡ് എമിറൈറ്റേസേഷൻ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2024-ൽ മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ ഉൾപ്പെടുന്ന കമ്പനികൾ യുഎഇ പൗരനെ നിയമിക്കാത്ത പക്ഷം പിഴ 96,000 ദിർഹം ആണ്. 2025 ജനുവരി മുതൽ ഈ പിഴ ഈടാക്കി തുടങ്ങും. അതേസമയം, 2025ൽ ഈ തുക 108,000 ദിർഹം ആയി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.