തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി യുഎഇ

വേതന സുരക്ഷാ പദ്ധതി (WPS) വഴി തൊഴിലാളികൾക്ക്‌ കൃത്യമായി ശമ്പളം നൽകാതിരുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി യുഎഇ.
മൂവായിരത്തിലേറെ കമ്പനികൾ ഇത്തരത്തിൽ സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനങ്ങളിൽ നേരിട്ടെത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.

കഴിഞ്ഞ വർഷം സ്വകാര്യമേഖലയിൽ ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ 12,000ൽ അധികം കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം തങ്ങളുടെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നേരിട്ടെത്തി പതിവായി നിരീക്ഷിച്ചു വരുന്നുണ്ട്.

തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ മന്ത്രിതല പ്രമേയത്തിൽ യുഎഇ വ്യക്തമാക്കിയിരുന്നു. അംഗീകൃത പണമിടപാട് സ്ഥാപനങ്ങൾ വഴി ശമ്പളം നൽകുന്ന WPS സംവിധാനം മുഖേനെ വേതനം നൽകണമെന്നായിരുന്നു മന്ത്രിതല പ്രമേയത്തിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞവർഷം സ്വകാര്യ മേഖലയിൽ നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ പന്ത്രണ്ടായിരത്തിലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അതിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ ഫീൽഡ് സന്ദർശനങ്ങളിലൂടെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.