വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് സർക്കാർ. നവംബർ 12ന് മന്ത്രിസഭായോഗം അംഗീകരിച്ച നിയമം അനുസരിച്ച്, വിസ കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. ഖലീജ് ടൈംസ് റിപ്പോട്ട് ചെയ്തതനുസരിച്ച് കുവൈറ്റിൽ പ്രവാസികളുടെ താമസം സംബന്ധിച്ച പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും. റെസിഡൻസി ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 1,200 ദിനാർ വരെ പിഴയും.സന്ദർശന വിസയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 2,000 ദിനാർ വരെ പിഴ. നിയമവിരുദ്ധമായ പ്രവേശനം മൂന്ന് വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയും ലഭിക്കും. നിയമവിരുദ്ധമായി പ്രവാസികളെ ജോലിക്കെടുക്കുകയോ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമപ്രകാരം, പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പ്രവാസികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പൂർണ്ണ അധികാരം നൽകും.ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവാസികൾക്ക് ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ കഴിയില്ല. ഏതെങ്കിലും വിസ അല്ലെങ്കിൽ റെസിഡൻസി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സ്പോൺസർമാർക്കാണ് . പ്രവാസിയുടെ വിസ കാലഹരണപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താൽ സ്‌പോൺസർമാർ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്.
നയതന്ത്രജ്ഞർ, രാഷ്ട്രത്തലവന്മാർ, മറ്റ് നിർദ്ദിഷ്ട വ്യക്തികൾ എന്നിവരെ ചില റെസിഡൻസി ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായാണ് റെസിഡൻസി നിയമങ്ങൾ