ഇന്ത്യയും സൗദിയും അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ശ്രീലങ്ക

ഇന്ത്യ, സൗദി അറേബ്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിസയില്ലാതെ യാത്ര യാത്ര ചെയ്യാന്‍ അവസരം ഒരുക്കി ശ്രീലങ്ക. ഒക്‌ടോബർ ഒന്ന് മുതൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയത്തിൻ്റെ ഉപദേഷ്ടാവ് ഹരിൻ ഫെർണാണ്ടോ അറിയിച്ചു. സുപ്രധാന തീരുമാനം വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള ബിസിനസ്സ് എക്സ്ചേഞ്ച് വർധിപ്പിക്കുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് സൗദിയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് അറബ് ന്യൂസിനോട് പറഞ്ഞു.

‘സൗദി പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വിസ രഹിത പ്രവേശനം നൽകാനുള്ള സുപ്രധാന തീരുമാനം വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള ബിസിനസ്സ് എക്സ്ചേഞ്ച് വർധിപ്പിക്കുന്നതിനും ഉത്തേജകമായി പ്രവർത്തിക്കും’, സൗദിയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് അറബ് ന്യൂസിനോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാം വർഷം ഈ വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം.

പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇനി മുതല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകും.