ദിവസങ്ങളായി കുവൈത്തില്‍ അനുഭവപ്പെടുന്ന ഇന്റര്‍നെറ്റ് സേവനങ്ങളിലെ തകരാറുകള്‍ പരിഹരിച്ചതായി സിത്ര (കമ്മ്യൂണികേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ തെക്‌നോളജി കമ്മീഷന്‍) അറിയിച്ചു.
സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ഇന്റർ നെറ്റ് കേബിൾ ബന്ധത്തിൽ ഇന്നലെയാണ് തകരാർ സംഭവിച്ചത്. അന്തർദേശീയ അന്തർവാഹിനി കേബിൾ ഫാൽക്കണിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് കുവൈത്തിലുടനീളം ഇൻ്റർനെറ്റ് സേവനത്തിന് തടസം നേരിട്ടത്. കുവൈത്ത് സമുദ്രാതിർത്തിക്ക് പുറത്തുള്ള ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ജിസിഎക്സ് കമ്പനിയുടെ കേബിളിനാണ് തകരാർ സംഭവിച്ചത്. കേബിളിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിനായി ജിസിഎക്സ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി സിത്ര ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ അറിയിച്ചിരുന്നു.