പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുവൈത്തിലെത്തി. അമീരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹ് എന്നിവര്‍ ഊഷ്മളമായി സ്വീകരിച്ചു. അൽ ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി.
തുടര്‍ന്ന് കുവൈത്ത് അമീറുമായി ശൈഖ് മുഹമ്മദ് സൗഹൃദ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ശാശ്വതമായ ബന്ധത്തിന്റെ ആഴം പ്രകടിപ്പിക്കുന്ന നിരവധി സംരംഭങ്ങള്‍ക്ക് സന്ദര്‍ശനം സാക്ഷിയാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും യു.എ.ഇ. പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ശൈഖ് മിഷാൽ ആശംസിച്ചു. ഗാസ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷാവസ്ഥയും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എ.ഇ.ക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്തോഷം പങ്കുവെച്ചു.