2024 മാർച്ച് 10 മുതൽ സൗദിയില്‍ ദന്ത പരിചരണ തൊഴിലുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കും

2024 മാർച്ച് 10 മുതൽ സൗദിയില്‍ ദന്ത പരിചരണ തൊഴിലുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കും. സ്വകാര്യ മേഖലയിലെ ഡെന്റല്‍ പ്രൊഫഷനുകളില്‍ മാര്‍ച്ച് 10 മുതല്‍ 35 ശതമാനം സ്വദേശിവല്‍ക്കരണം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.മാനവവിഭവശേഷി, ആരോഗ്യ മന്ത്രാലയങ്ങൾ ബുധനാഴ്ചയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. തൊഴില്‍ രഹിതരായ സ്വദേശി ഡെന്റല്‍ പ്രാക്ടീഷണര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച പാശ്ചാത്തലത്തിലാണ് തീരുമാനം.വിദേശ ഡെന്റിസ്റ്റുകളെ റിക്രൂട്ട ചെയ്യുന്ന് കുറക്കാന്‍ 2015 മുതലേ തൊഴില്‍ മന്ത്രാലയം വിവിധ നടപകടികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് 35 ശതമാനം സ്വദേശിവല്‍ക്കരണം.

റിക്രൂട്ട്‌മെന്റ് പ്രക്രിയയ്‌ക്കുള്ള പിന്തുണയും പുതിയ ജീവനക്കാരുടെ പരിശീലനവും ഉൾപ്പെടുന്ന പ്രോത്സാഹന പാക്കേജിലൂടെ സൗദി പൗരന്മാരെ നിയമിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ-മേഖലാ സ്ഥാപനങ്ങൾക്ക് സഹായം നൽകും. ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് നൽകുന്ന പിന്തുണയ്ക്കും തൊഴിൽ പരിപാടികൾക്കും അവർ മുൻഗണന നൽകും.

സൗദി പൗരന്മാർക്ക് രാജ്യത്തുടനീളമുള്ള കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും സന്തുലിത തൊഴിൽ വിപണിയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിൽ സേനയിൽ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ഉൽപാദനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സൗദിയിലെ 26 ഡെന്റല്‍ കോളേജുകളില്‍ നിന്നായി പ്രതിവര്‍ഷം ഏകദേശം 3,000 ഡെന്റല്‍ ബിരുദധാരികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ പ്രവാസി ദന്തഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ദന്തല്‍ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.