ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകാനൊരുങ്ങുന്ന വിശ്വാസികൾക്ക് ജാഗ്രത നിർദേശവുമായി സൗദി അറേബ്യ. തീർത്ഥാടനത്തിന് പോകുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ അറിയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ഹജ്ജ് രജിസ്ട്രേഷന് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് തട്ടിപ്പുകാർ പാകിസ്ഥാൻ പൗരന്മാരുടെ വിവരങ്ങളും പണവും തട്ടിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
“പല വ്യാജ വെബ്‌സൈറ്റുകൾ, ഫേക്ക് ലിങ്കുകൾ ഹജ്ജ്, ഉംറ സർവീസ് നൽകാം എന്നവകാശപ്പെട്ടു കൊണ്ട് രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, തീർച്ചയായും ഇത്തരം ലിങ്കുകളുടെ ഉറവിടം മന്ത്രാലയത്തിന് അറിയില്ല, പക്ഷേ ഇത് തീർച്ചയായും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതല്ല. എല്ലാ തീർത്ഥാടകരും ഇത്തരം ലിങ്കുകൾ ഒഴിവാക്കണം.” സൗദി മന്ത്രാലയ അണ്ടർസെക്രട്ടറി ഹിഷാം സയീദ് അറബ് ന്യൂസിനോട് പറഞ്ഞു.
സ്വന്തം രാജ്യത്തെ ഹജ്ജ് മിഷൻ ഓഫീസുകളുടെ ഔദ്യോഗിക മാർഗങ്ങളിലൂടെയാണ് തീർഥാടകരെ തിരഞ്ഞെടുത്തതെന്നും അത്തരം ഓഫീസുകളൊന്നും നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഹജ്ജ് പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാജ്യത്തെയും ഹജ്ജ് മിഷൻ ഓഫീസുകളിലൂടെയാണ് സാധാരണയായി തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നത്. അത്തരം ഓഫീസുകളൊന്നും നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഹജ്ജ് പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഈ വെബ്‌സൈറ്റിന് സമാനമായ രീതിയിലുള്ള വെബ്സൈറ്റുകൾ നിർമ്മിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.
“ശരിയായ ഉദ്ദേശ്യത്തോടെയും, ധാർമ്മികതയോടെയും ഉപയോഗിക്കുകയാണെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യ അത്യാധുനിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു; എന്നാൽ ഓരോ വർഷവും ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ തീർത്ഥാടകരെയും ടാർഗെറ് ചെയ്യുന്നതായി മനസിലാക്കുന്നു, അത്തരക്കാർക്കെതിരെ ശക്തമായ ന്പാടി സ്വീകരിക്കും.”വേൾഡ് ഹജ്ജ് ആൻഡ് ഉംറ കെയർ ഫൗണ്ടേഷന്റെ ചെയർമാൻ മൊഹ്‌സിൻ തുട്ട്‌ല പറഞ്ഞു: