വി​പു​ൽ പു​തി​യ ഖത്തർ അം​ബാ​സ​ഡ​റാ​യി ഉ​ട​ൻ ചുമതലയേൽക്കും

ഗ​ൾ​ഫ് ഡി​വി​ഷ​ൻ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​​ ചുമ​ത​ല വ​ഹി​ച്ചി​രു​ന്നു വി​പു​ൽ ഖത്തറിൽ ഇന്ത്യൻ അം​ബാ​സ​ഡ​റാ​യി ഉ​ട​ൻ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന് വിദേശകാര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അറിയിച്ചു. മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ൽ മാർച്ചിൽ കാലാവധി പൂർത്തിയാക്കിയതിന് ശേഷം ഇപ്പോഴാണ് അംബാസിഡറായി ഒരാളെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പൊളിറ്റിക്കൽ-കൊമേഴ്‌സ് കൗൺസലർ ആയ ടി.ആൻജലീന പ്രേമലതയാണ് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ചുമതല വഹിക്കുന്നത്.

നി​ല​വി​ൽ കഴിഞ്ഞ 2 വർഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ആണ് ഇദ്ദേഹം. ഇതിനുമുൻപ്, 2017 മേ​യ് മു​ത​ല്‍ 2020 ജൂ​ലൈ വ​രെ ദുബായ് ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി​രു​ന്നു. 1998ലെ ​ഇ​ന്ത്യ​ന്‍ ഫോ​റി​ന്‍ സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. കെയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും കരസ്ഥമാക്കി.