റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ: ഖത്തര്‍ അതിഥി രാജ്യം

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28-ന് ആരംഭിക്കും. ഒക്ടോബർ ഏഴുവരെ നീളുന്ന മേള റിയാദ് കിങ് സഊദ് സർവകലാശാലാ ആസ്ഥാനത്തെ 46,000 ചതുരശ്രമീറ്ററിലൊരുങ്ങുന്ന നഗരിയിലാണ് നടക്കുക. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഈ വർഷം സാഹിത്യപ്രസിദ്ധീകരണ വിവർത്തന അതോറിറ്റി അതോറിറ്റി പുസ്തകമേള ഒരുക്കുന്നത്. അതെ സമയം
ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സൗദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയും അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരികപരിപാടിയുമായിരിക്കും ഇത്. ഏത് പ്രായക്കാർക്കും അനുയോജ്യമായ, വൈവിധ്യമാർന്ന വിവിധ സാംസ്കാരികപരിപാടികൾ മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രസാധകസ്ഥാപനങ്ങൾ, സാംസ്കാരികസ്ഥാപനങ്ങൾ, അതോറിറ്റികൾ എന്നിവയുടെ വിപുലമായ പങ്കാളിത്തത്തിന് മേള സാക്ഷ്യം വഹിക്കും. 10 ലക്ഷത്തിലേറെ സന്ദർശകരെയാണ് ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്.