യുഎഇയുടെ ആദ്യ അംഗീകൃത ലോട്ടറി ലൈസൻസ് ഗെയിം എൽഎൽസിക്ക്‌

യുഎഇയിൽ ആദ്യമായി അം​ഗീകൃത ലോട്ടറി പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകി ​ഗെയിമിം​ഗ് അതോറിറ്റി. ​ഗെയിം ഡെവലപ്മെന്റ്, ലോട്ടറി ഓപ്പറേഷൻസ്, ​ഗെയിമിം​ഗ് എന്നിവയിൽ വൈദ​ഗ്ധ്യമുള്ള വാണിജ്യ ​ഗെയിമിം​ഗ് ഓപ്പറേറ്ററായ ദി ​ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. ലോട്ടറി പ്രവർത്തനങ്ങൾ, വാണിജ്യ ഗെയിമിംഗ് വികസനം, ഗെയിം പബ്ലിഷിംഗ്, മൊബൈൽ ഗെയിമിംഗ് വികസനവും എന്നിവയ്ക്ക്‌ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് ഗെയിം എൽഎൽസി.

2023 സെപ്റ്റംബർ 3ന് ആണ് വാണിജ്യ ഗെയിമിംഗിനായി ഒരു കൺട്രോൾ കമ്മിറ്റി എന്ന നിലയിൽ യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചത്. ഈ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആയിരിക്കും ദി ​ഗെയിം എൽഎൽസി പ്രവർത്തിക്കുക. അതെ സമയം യുഎഇയിൽ തങ്ങളുടെ അനുമതിയില്ലാതെ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ജി സി ജി ആർ എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ജിസിജിആർഎ ചട്ടക്കൂട് അനുസരിച്ച്, ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർ വഴി ഗെയിം കളിക്കുന്നത്‌ നിയമവിരുദ്ധമാണ്‌.