ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. അമീരി ഓർഡർ 2/ 2024 ലൂടെയാണ് അമീർ പുതിയ മന്ത്രിമാരെ നിയമിച്ചത്. വാണിജ്യ-വ്യവസായം, പൊതുജനാരോഗ്യം, വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസം, സാമൂഹിക ക്ഷേമം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുനഃസംഘടിപ്പിച്ചത്. ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയെ പുതിയ ഉപ പ്രധാനമന്ത്രി ആയി നിയമിച്ചു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ്‌ പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ്‌ പുതിയ പൊതുജനാരോഗ്യ മന്ത്രി.

പുതിയ അമിരി ദിവാൻ ചീഫായി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ മറ്റൊരു ഉത്തരവിലൂടെ അമീർ നിയമിച്ചു. പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ മാറ്റിയാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) സിഇഒ ആയ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിനെ പുതിയ പൊതുജനാരോഗ്യ മന്ത്രിയായി നിയമിച്ചത്.

https://twitter.com/QNAEnglish/status/1856275832706076841