വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രപതി മുര്‍വിന് അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സുല്‍ത്താന്‍ സന്ദേശത്തില്‍ പറഞ്ഞു. അതെ സമയം വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. കേരളത്തിൽ മാത്രം 2239 ഉരുൾപൊട്ടലുകൾ സംഭവിച്ചു. അദ്ദേഹം പറഞ്ഞു.
അതെ സമയം വയനാട് ചൂരല്‍മലയിലുണ്ടായ ഭയാനക ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 243 ആയി. ഇന്ന് പകല്‍ മുഴുവന്‍ നടത്തിയ ശക്തമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നിരവധി പേരെ രക്ഷിക്കാനും ഒരുപാട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനും സാധിച്ചു. 94 മൃതദേഹങ്ങളാണ് ഇന്ന് പുറത്തെടത്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. അതേസമയം,ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.