നോര്‍ക്ക റൂട്ട്‌സ് പ്രവാസി നിക്ഷേപക സംഗമം; ഒക്ടോബര്‍ 17-ന് മലപ്പുറത്ത്

നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന “പ്രവാസി നിക്ഷേപ സംഗമം – 2022” ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ബിസ്സിനസ്സ് നടത്തുന്നവര്‍ക്കും, നിക്ഷേപമില്ലാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുളള നിക്ഷേപകരും, സംരംഭകരും ഒക്ടോബർ7 ന് മുന്‍ പ് എൻ.ബി.എഫ്.സി-യിൽ റജിസ്റ്റര്‍ ചെയ്യണം. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. റജിസ്റ്റര്‍ ചെയ്യുന്നതിന് 04712770534, +91-8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്